കൊച്ചി: അവിഹിത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന ടി.ഒ.സൂരജുമായി മുസ്ലീംലീഗിന് ബന്ധമില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. സൂരജിനെതിരായ ആരോപണം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുസ്ലിം ലീഗിന് മാനസപുത്രന്മാരില്ല. ടി ഒ സൂരജ് വിഷയത്തില്‍ ലീഗിനെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വകുപ്പ് മന്ത്രി അറിയണമെന്നില്ല. വിജിലന്‍സ് റെയ്ഡിനെ കുറിച്ച് തന്നെ അറിയിച്ചാല്‍ കുഴപ്പമില്ലായിരുന്നു എന്നാണ് മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: