ശബരിമല : അയ്യപ്പന്റെ തിരുനടയില്‍ ഭക്തര്‍ക്ക് ദാഹജലം നല്‍കി ആത്മീയതയുടെ അര്‍ഥതലങ്ങള്‍ കണ്ടെത്തുകയാണ് ഗുരുരാജന്‍. ബെഗളൂരില്‍ സ്വകാര്യ കമ്പനിയില്‍ ഓഡിറ്ററായി ജോലി നോക്കുന്ന ഗുരുരാജന്‍ മണ്ഡലകാലം തുടങ്ങിയാല്‍ ശബരീശ സന്നിധിയിലെത്തും.
ദാഹിച്ചെത്തുന്ന ഓരോ ഭക്തനും ദാഹജലം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുരാജന്‍ മല കയറുന്നത്. ഒരു വ്യാഴവട്ടക്കാലത്തോളമായ തന്റെ കര്‍മയോഗത്തില്‍ സന്തുഷ്ടനാണ് ഇദ്ദേഹം. 2009 ല്‍ മല ചവുട്ടി മടങ്ങുമ്പോള്‍ വാഹനാപകടത്തില്‍ പെടുകയും ആശുപത്രിയിലാവുകയും ചെയ്തു. ആരോരുമറിയാത്ത തന്നെ അന്നത്തെ ശബരിമല മേല്‍ശാന്തിയടക്കം ഉന്നതര്‍ സന്ദര്‍ശിക്കുകയും വേണ്ട സഹായങ്ങള്‍ തന്നതും നന്ദിയോടെ ഗുരുരാജന്‍ ഓര്‍ത്തെടുത്തു.
തന്റെ മകള്‍ക്ക് ജര്‍മനിയില്‍ ഡോക്ടറായി ജോലി ലഭിക്കാന്‍ സാധിച്ചത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും ഇദ്ദേഹം പറയുന്നു. ഇത് തന്റെ സന്നിധാനത്തെ ജോലിയുടെ അവസാന വര്‍ഷമാണെന്ന് പറയുന്ന ഗുരുരാജന്‍ പക്ഷെ പടിയിറങ്ങുക ചാരിതാര്‍ഥ്യത്തോടെയാണ്. ഒരായിരം അയ്യപ്പന്‍മാര്‍ക്ക് കുടിനീര്‍ നല്‍കിയതിന്റെ പുണ്യം നേടാനായല്ലോ എന്ന സന്തോഷത്തോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: