യഥാര്‍ത്ഥത്തില്‍ ഗുരു ആരാണ്? ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരേത്തയും ‘രു’ എന്ന് പറയുന്നത് അതിെന നിേരാധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരെത്ത ഇല്ലാതാക്കുന്നെതന്ന് സാമാന്യാര്‍ത്ഥം. നമ്മുെട മുന്‍പിലുള്ള എല്ലാ അന്ധകാരേത്തയും നീക്കുന്നവനാണ് ഗുരുനാഥന്. ഇന്ന് ഒരു അയ്യപ്പന് ഗുരുസ്വാമിയില്‍ നിന്ന് ദീക്ഷ വാങ്ങി മലയ്ക്ക് േപാകാന്‍ തയ്യാെറടുക്കുേമ്പാള് അരാണ് ഈ ഗുരുസ്വാമി എന്ന് വ്യക്തമായി മനസ്സിലാക്കണം. ഗുരു എന്ന് പറയുന്നതിെന്റ യഥാര്‍ത്ഥ സങ്കല്പം േയാഗദര്ശനത്തില് പതഞ്ജലിമുനി പറഞ്ഞിട്ടുണ്ട്. ‘സ ഏഷ പൂര്േവഷാമപി ഗുരു കാേലനാനവച്ഛേദാത്'(യോഗദര്‍ശനം 1.26). കാലം െകാണ്ട് മുറിക്കാന്‍ കഴിയാത്ത പരമനായ ഗുരുവായ പരേമശ്വരനാണ് യഥാര്‍ത്ഥത്തില്‍ ഗുരുവെന്നര്‍ത്ഥം. ആ പരേമശ്വരന്‍ ആദ്യെത്ത ശിഷ്യന് ഉപേദശം െകാടുത്തു. അതാണ് വേദങ്ങള്‍. ഋഷിമാര്‍ അവര്‍ക്ക് കിട്ടിയ േവദജ്ഞാനം തങ്ങളുെട ശിഷ്യന്മാര്ക്ക് ഒാേരാ കാലങ്ങൡലായി കൊടുത്ത് െകാടുത്ത് വന്നു.
സാധാരണ ഗതിയില്‍ ഡ്രൈവിംഗ് പഠിക്കുന്നേതാ, അടുക്കള പണി പഠിക്കുന്നേതാ ഒന്നും ഗുരുത്വത്തിെന്റ കീഴില്‍ അഭ്യസിക്കുന്ന വസ്തുതകളായിട്ട് ഭാരതത്തില്‍ പരിഗണിച്ചിട്ടില്ല. ആദ്ധ്യാത്മികജ്ഞാനം ആരില്‍ നിന്ന് അഭ്യസിക്കുന്നുവോ അദ്ദേഹേത്തയാണ് ഗുരുവായി ഭാരതത്തില്‍ പരിഗണിച്ചുവരുന്നത്. നമ്മുെട ഉള്ളിലുള്ള അജ്ഞാനെത്ത മുഴുവന്‍ നീക്കാന്‍ പര്യാപ്തനാണ് ഗുരു. ഗുരുവില്‍ നിന്ന് അേദ്ദഹത്തിന് കിട്ടിയിട്ടുള്ള മുഴുവന്‍ അനുഭവജ്ഞാനവും സമസ്ത കഴിവുകളും പാണ്ഡിത്യവും എല്ലാം തെന്റ ശിഷ്യനിേലക്ക് ബീജാവാപം െചയ്യുക. അഥവാ അേദ്ദഹത്തിെന്റ െെകയ്യിലുള്ള മുഴുവന്‍ അറിവിെനയും ബീജരൂേപണ ശിഷ്യനിേലക്ക് നല്കുന്ന പ്രകിയ അതാണ് യഥാര്‍ത്ഥത്തില്‍ ഗുരുത്വത്തിെന്റ അടിത്തറ. യജുര്‍വേദത്തിലെ ഒരുമന്ത്രമിങ്ങനെയാണ്,
ഓം വ്രതേന ദീക്ഷാമാപ്നോതി
ദീക്ഷയാപ്നോതി ദക്ഷിണാമ്.
ദക്ഷിണാ ശ്രദ്ധമാപ്നോതി
ശ്രദ്ധേയാ സത്യമാപ്യേത.
(യജുര്‍വേദം 19.30)
അര്‍ത്ഥം: വ്രതത്തിലൂടെയാണ് നമ്മില്‍ ഗുരുത്വം വര്‍ദ്ധിക്കുന്നത്. അത് ഉത്സാഹത്തെയും, ഉത്സാഹം ശ്രദ്ധയെയും വര്‍ദ്ധിപ്പിക്കുന്നു. ശ്രദ്ധയാല്‍ സത്യം അഥവാ ഭഗവാനേയും നമുക്ക് ലഭിക്കുന്നു.
പൂര്‍വ്വസൂരികളായ ഋഷിമാരുടെ മുഴുവന്‍ അനുഭവങ്ങള്‍ ഓരോരാരുത്തരായി കൈമാറി വന്ന് ഏറ്റവും ഒടുവില്‍ തെന്റ ഗുരുവിന്റെ രൂപത്തില്‍ പരേമശ്വരന്‍ തെന്ന വന്ന് നമുക്ക് നല്കുന്ന ജ്ഞാനം തെന്നയാണ് ഗുരുത്വത്തിലൂടെ പ്രാപ്തമാകുന്നത്. നമ്മള് പലപ്പോഴും ഇൗ ഗുരുവിെന എങ്ങെന കാണുന്നു എന്നുള്ളത് വലിയ വിഷയമാണ്. കാരണം നമ്മള് പലതും പഠിക്കുന്നുണ്ട്. അദ്ധ്യയനത്തില്‍ വരുന്ന അറിവും അറിവുകേടും ഉണ്ട്, ഈ അറിവുകേടിനെ മുഴുവന്‍ ഇല്ലാതാക്കാന്‍ ഒരു ഗുരുവിനു മാ്രതേമ സാധിക്കുകയുള്ളൂ. ഗുരുവിന്റെ ശ്രദ്ധ വിത്തെത്ത അപഹരിക്കുന്നതിലല്ല. അഥവാ പണെത്ത അപഹരിക്കുന്നതിലല്ല, ചിത്തെത്ത അപഹരിക്കുന്നതിലാണ്. ചിത്തെത്ത അപഹരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ ഗുരു. അേപ്പാള്‍ ഒരു ശിഷ്യനില്‍ അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുമുള്ള വികാസത്തിനു േവണ്ടിയാണ് ഗുരുസ്വാമി അേദ്ദഹത്തിന്റെ കൈയ്യിലുള്ള അനുഭവജ്ഞാനെത്ത ശിഷ്യനായി കൈമാറുന്നത്. ഇവിടെ രഹസ്യപൂര്‍ണ്ണമായ പദ്ധതിയാണ് ഗുരു ശിഷ്യന് കൈമാറുന്നത്. ഇത് നാം പലേപ്പാഴും ഓര്‍ക്കാറില്ല, പേക്ഷ സത്യമാണത്. ഗുരുവിന്റെ കൈയ്യിലുള്ള, അദ്ദേഹത്തിന്റെ മുഴുവന്‍ അറിവിനേയും ഏതു തരത്തിലാണ് അദേഹം സംസ്ക്കരിച്ചെടുത്തിട്ടുള്ളത് ആ സംസ്ക്കരിച്ചെടുത്തിട്ടുള്ള തന്റെ അറിവു മുഴുവനായും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശിഷ്യനു വേണ്ടി സമ്മാനിക്കുകയാണ് ഗുരുത്വത്തിന്റെ യഥാര്‍ത്ഥമായ രഹസ്യം.
ഗുരു എങ്ങനെയാണ് ഈ ജ്ഞാനം പകര്‍ന്നു കൊടുക്കുക. ഗുരു ചിത്തത്തിന്റെ പൂര്‍ണ്ണ പ്രസന്നതേയാടുകൂടി തെന്റ ശിഷ്യനിലുള്ള കഴിവ് മനസ്സിലാക്കിയിട്ട് ജ്ഞാനം കൈമാറുന്നു. ശിഷ്യന് അതിന് സര്‍വ്വഥാ തയ്യാറായിരിക്കുകയും വേണം. ഗുരു പറയുന്നതനുസരിച്ച് ജീവിക്കണം. ഗുരുവിനെ അവേഹളിക്കാന്‍ പാടില്ല. ഗുരു നിന്ദ ചെയ്യുന്നതിലൂടെ നമ്മുടെ പരമ്പരകള്ക്കുകൂടി ദോഷം വന്നു ചേരുമെന്ന് മനുസ്മൃതിയില്‍ പറയുന്നുണ്ട്?
പരിവാരാദ് ഖരോ ഭവന്തി
ശ്വാവൈ ഭവതി നിന്ദക
പരിഭക്തോ കൃമിര് ഭവതി
കീടോ ഭവന്തി മത്സരി ( മനുസ്മൃതി 2/201 )
കാരണം അച്ഛനും ഗുരുവും ഏകേദശം ഒരുേപാെലയുള്ളവരാണ് . അവെരാന്നും ശിഷ്യെന ശപിക്കുകെയാന്നുമില്ല. പേക്ഷ അവരുെട മനസ്സിലുള്ള ദുഃഖം നമ്മുെട ജനിതകങ്ങൡല് േരഖെപ്പടുത്തപ്പെടുകയും അത് ഭാവിയില്‍ നമുക്ക് ദുരന്തങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അെതല്ലാം മനസ്സിലാക്കിയിട്ട് നാം ഗുരുത്വത്തിെന പൂര്‍ണ്ണമായി ഉള്‍െക്കാള്ളാന്‍ തയ്യാെറടുക്കണം. ഇതാണ് ഗുരുസ്വാമിയുടെ യഥാര്‍ത്ഥ തത്ത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: