പട്ടാമ്പി: അഴിമതിയില്‍ മുങ്ങിയ തൃത്താല ഗ്രാമപഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മുടവനൂരിലെപഴയ വില്ലേജ് ഓഫീസിന്റെ സ്ഥലത്തുള്ള മരങ്ങള്‍ മുറിച്ചതിന് ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും കമ്മറ്റി കുറ്റപ്പെടുത്തി.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 14ന് ബിജെപി തൃത്താല പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹനപ്രചരണജാഥ നടത്തും. യോഗം നിയോജകമണ്ഡലം സെക്രട്ടറി ഷിബു മേനാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.വി.മോഹനന് അധ്യക്ഷതവഹിച്ചു.
കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്, രബീഷ് മാട്ടായ, ജിതേഷ് ബാബു, സതീഷ് ബാബു, കെ.സുധാകരന്, മോഹനന്, ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: