ശബരിമല: സ്വാമി അയ്യപ്പന് റോഡിന് സമീപം പുതിയ ഓക്സിജന്‍ പാര്‍ലര്‍ സ്ഥാപിക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനമായി. തിരക്കുള്ള ഭാഗത്തായിരിക്കും ഇത് സ്ഥാപിക്കുക. അപ്പം അരവണ പ്ലാന്റുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആരോഗ്യ കാര്‍ഡ് നല്‍കും.
ഭസ്മകുളത്തില്‍ തുണികള്‍ നിക്ഷേപിക്കുന്നത് തടയാന്‍ പൊലീസിനെ നിയോഗിക്കാനും മുന്നറിയിപ്പ് ബോര്‍ഡ്, വേസ്റ്റ് ബിന്‍ എന്നിവ സ്ഥാപിക്കാനും തീരുമാനമായി.
ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു, ഫെസ്റ്റിവല്‍ കണ്ട്രോള് ഓഫീസര്‍ പത്മകുമാര്‍, ദേവസ്വം വിജിലന്‍സ് വിഭാഗം മേധാവി സി. പി. ഗോപകുമാര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ വി. എസ്. ജയകുമാര്‍, എഎസ് എ. ടി. നാരായണന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: