ശബരിമല : നാട് ശരണം വിളികളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് ലയിച്ചു. ഇനി നാടെങ്ങും അയ്യപ്പ ശരണ മന്ത്രങ്ങളുും, അയ്യപ്പചരിതവും നിറഞ്ഞ് നില്ക്കുന്ന നാളുകള്‍ക്ക് തുടക്കമായി. മണ്ഡലം പിറന്നാല്‍ ശാസ്താംപാട്ടിന്റെ പുണ്യം നിറയുന്ന നാളുകളാണ്..കെട്ടു നിറച്ച് അയ്യപ്പനെ വണങ്ങാന്‍ യാത്രയാകുന്നവരില്‍ ഭൂരിഭാഗം പേരും വിടുകളിലും ക്ഷേത്രങ്ങളിലും അയ്യപ്പന് വിളക്കുകള്‍ നടത്തിയാണ് പോകുന്നത്.
അയ്യപ്പന്റെ ചരിതം മുഴുവന്‍ ഉടുക്കിന്റെ ഈരടിയില്‍ പാടി ഭക്തിയുടെ നിറപൊലിമ വരുത്തുന്ന അയ്യപ്പന് വിളക്ക് ഇപ്പോള്‍ നാടിന് ഉത്സവാന്തരീക്ഷമാണ് നല്‍കുന്നത്. വാഴപിണ്ടികൊണ്ട് തീര്‍ക്കുന്ന താല്‍ക്കാലിക ക്ഷേത്രങ്ങളിലാണ് അയ്യപ്പന് വിളക്കുകള്‍ നടത്തുക. ക്ഷേത്രങ്ങളില്‍ ദേശകുട്ടായമയില് ദേശവിളക്കുകളായാണ് നടത്തുന്നത്. അന്നദാനത്തോടെ നടത്തുന്ന ദേശവിളക്കുളില് ആയിരക്കണക്കിന് ഭക്തരാണ് എത്തിചേരുക.
രാവിലെ വിളക്കിന് കാല് നാട്ടുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും. ശാസ്താംപാട്ട് കലാകാരന്മാരുടെ കരവിരുതില്‍ മനോഹരമായ ക്ഷേത്രങ്ങളാണ് പണിക്കഴിക്കുന്നത്. വൈകീട്ട് ക്ഷേത്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന വിളക്കെഴുന്നള്ളിപ്പിന്മുമ്പ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകും. അത് കഴിഞ്ഞാല്‍ ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടക്കും. തുടര്‍ന്നാണ് ഭക്തിരസം നിറയുന്ന ഏഴുന്നള്ളിപ്പ് നടക്കുക.
മണിക്കുറുകളോളം നിണ്ടുനില്‍ക്കുന്ന ഏഴുന്നള്ളിപ്പ് വിടുകളിലോ,ക്ഷേത്രങ്ങളിലോ എത്തിക്കഴിഞ്ഞാല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. പിന്നിട് അയ്യപ്പന്റെ ജനനപാട്ടിലേക്ക് നിങ്ങും. ഗണപതിയും സരസ്വതിയും പാടികഴിഞ്ഞ ശേഷം അയ്യപ്പ ജനനത്തിന് നിതാനമായ കാര്യങ്ങള്‍ പാടികഴിഞ്ഞ് പരമശിവന് മായ മോഹിനിയായ വിഷ്ണുവിനെ കാണുന്നതുംമെല്ലാം പാടി കഴിഞ്ഞ് പുലര്‍ച്ചയോടെ അയ്യപ്പന്റെ ജനനത്തിലേക്ക് നിങ്ങും .അയ്യപ ജനനം പാടുമ്പോള്‍ കര്‍പ്പൂരാധന കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞ് നില്ക്കും. തുടര്‍ന്ന് അയ്യപ്പന്റെ ബാല്യകാലവും കാണിപ്പാട്ടും കഴിഞ്ഞാല്‍ പുലര്‍ച്ചെയുള്ള പാലകൊമ്പ് ഏഴുന്നള്ളിക്കല് നടക്കും. ഇതില്‍ വാവരുടെ സാന്നിദ്ധ്യവും ഉണ്ടാകും.
വാവാരുമായുള്ള യുദ്ധവും ഒടുവില്‍ ഇരുവരും ചങ്ങാതിമാരാകുന്നടോടെയാണ് അയ്യപ്പന് പാട്ടിന് സമാപനമാകുക. അഞ്ചമ്പലം,മുന്നമ്പലം എന്നിങ്ങലെയാണ് വിളക്കുകളുടെ പ്രധാന കണക്ക്. വാഴപിണ്ടിക്ക് പുറമേ,കുരുത്തോല,മുള ആണി എന്നിവ ഉപയോഗിച്ചാണ് ക്ഷത്ര നിര്‍മ്മാണം. ക്ഷേത്രനിര്‍മ്മാണത്തിന് ഏറെ വൈദഗ്ധ്യം ഉള്ള കലാകാരന്മാര് ഉണ്ട്. പതിറ്റാണ്ടുകളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും ഉണ്ട്. ദേശ വിളക്കുകള്‍ക്ക് ഏകദേശം നുറോളം വാഴപിണ്ടികള്‍ ആവശ്യമായി വരും. പതിറ്റാണ്ടുകളായി ശാസ്താം പാട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കലാകാരന്മാര് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: