പത്തനാപുരം: കല്ലുംകടവ് കേന്ദ്രമാക്കി ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം നിര്‍മ്മിക്കുമെന്ന എം.എല്‍.എയുടേയും പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെയും പദ്ധതികള്‍ ഇക്കുറിയും പ്രഖ്യാപനത്തിലൊതുങ്ങി.
അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കുവാനും വിരിവക്കുവാനും മേഖലകളിലെ കടത്തിണ്ണകളും മരത്തണലും തന്നെ ശരണം എന്ന അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം ബിജെപിയും വിവിധ ഹിന്ദുസംഘടനകളും ഇടത്താവളത്തിനായി നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നു. വരും വര്‍ഷം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് അന്ന് ചില പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. അന്നത്തെ സമരങ്ങള്‍ക്കിടെ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ കല്ലുംകടവിലെ റവന്യൂ പുറംപോക്ക് ഭൂമി ഇടത്താവളം നിര്‍മ്മിക്കുന്നതിനായി അളന്ന് തിരിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികളുണ്ടാകാത്തത് മൂലം ഈ പദ്ധതി പ്രഖ്യാപനത്തിലവസാനിച്ചു. നിരവധി വര്‍ഷങ്ങളായി പത്തനാപുരം ഗ്രാമപഞ്ചായത്ത് എല്ലാ ബജറ്റിലും കല്ലുംകടവില്‍ ഇടത്താവളം നിര്‍മ്മിക്കുവാന്‍ തുക വകയിരുത്താറുണ്ട്. കഴിഞ്ഞ വര്‍ഷവും അഞ്ച് ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. എന്നാല്‍ നാളിതുവരെയായി ഒരുരൂപ പോലും ചിലവഴിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇക്കുറിയും ഇതിനായി നീക്കി വച്ചിരിക്കുന്ന പണം വര്‍ഷാവസാനം വകമാറ്റി ചെലവാക്കും. ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ചിട്ടും ഇനിയും തുടര്‍നടപടികള്‍ മാത്രമില്ല.
തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദിനവും ഇത് വഴിയെത്തുന്നത്. കല്ലുംകടവില്‍ പഞ്ചായത്ത് ഭൂമിയും റവന്യൂ പുറംപോക്ക് ഭൂമിയും ഇഷ്ടം പോലെ വെറുതെ കിടക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കാതെ പ്രഖ്യാപനത്തിലൊതുക്കുന്നത്.
ആത്മാര്ത്ഥയുണ്ടെങ്കില്അടിയന്തിരമായിചെയ്യാവുന്നതാണ് പദ്ധതി. പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയ തുക മുഴുവന്‍ ചിലവഴിച്ചില്ലെങ്കിലും കുറച്ച് വിനിയോഗിച്ച് കല്ലുംകടവിലെ പഴയതും പുതിയ പാലവും പരിസരവും വൃത്തിയാക്കി പാലത്തിനോട് ചേര്‍ന്ന് തോട്ടിലേക്ക് ഇറങ്ങുന്നതിനായി പടവുകള്‍ നിര്‍മ്മിച്ച് കുളിക്കുന്നതിനുളള സൗകര്യമൊരുക്കാം. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാം. പണിതീര്‍ന്ന സാസ്കാരിക നിലയത്തില്‍ സീസണ് കാലത്തേക്ക് വിരിവക്കുന്നതിനും വിശ്രമിക്കുന്നതിനുമായുളള വേണ്ട ക്രമീകരണങ്ങളും ചെയ്യുവാനാകും. ചെറിയ ഫീസ് ഇതിനായി ഈടാക്കിയാല്‍ മുടക്ക്മുതല്‍ തിരിച്ച് കിട്ടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: