തേഞ്ഞിപ്പലം: ടി.ഒ. സൂരജ് സിപിഎമ്മിന്റെയും ലീഗിന്റെയും ദത്തുപുത്രനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആരോപിച്ചു. ടി.ഒ സൂരജിനെ സംരക്ഷിച്ച് നിര്‍ത്തിയത് ലീഗും സിപിഎമ്മും ആണ്.
യുഡിഎഫ് ഭരിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയായിരുന്നു പിന്തുണച്ചിരുന്നതെങ്കില്‍ എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ പിന്തുണ നല്‍കിയത് എളമരം കരീം ആയിരുന്നു. സയാമീസ് ഇരട്ടകളാണ് കുഞ്ഞാലിക്കുട്ടിയും എളമരം കരീമും. എന്തുകൊണ്ട് ഈ വിഷയത്തില്‍ എളമരം കരീം പ്രതികരിക്കുന്നില്ല. 2007 ല്‍ വിജിലന്‍സ് അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് നല്‍കാനിരിക്കെ സിപിഎം ആണ് നടപടികള്‍ തടഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: