കൊച്ചി: വോഡഫോണ്‍ പ്രീ-പെയ്ഡ് റീചാര്‍ജ് കൂപ്പണുകള്‍ ഇനി പോസ്റ്റ് ഓഫീസുകളിലും ലഭ്യം. തെക്കന്‍ കേരളത്തിലെ 243 പോസ്റ്റ് ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി എത്തുന്നത്. അടുത്ത രണ്ടു മാസത്തിനകം കേരളത്തിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് വോഡഫോണ്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഏഴു മുതല്‍ 1001 രൂപയുടെ വരെ കൂപ്പണുകളായിരിക്കും ലഭ്യമാവുകയെന്ന് വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: