കൊച്ചി: സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി കിറ്റ്കോ എന്റെ സംസ്ഥാനം എന്റെ സംരംഭം’ എന്ന പദ്ധതി ആരംഭിക്കുന്നു. കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിസ് മുഖ്യ ഉപദേഷ്ടാവും ടെക്നോപാര്‍ക്ക് ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിന്റെ മുന്‍ മേധാവി ഡോ. കെ.സി. ചന്ദ്രശേഖരന് നായരും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.
ഐടിക്കു പുറമേ കൃഷി, ഭക്ഷ്യ സംസ്കരണം, ഫിഷറീസ്, ഫാഷന്‍ ടെക്നോളജി, ആയുര്‍വേദം, ബയോടെക്നോളജി, മാലിന്യ നിര്‍മ്മാര്‍ജനവും സംസ്കരണവും കമ്മ്യൂണിക്കേഷന്‍ മേഖലകളിലാണ് കിറ്റ്കോയുടെ പദ്ധതി ഊന്നല്‍ നല്‍കുന്നത്. ഈ മേഖലയിലുള്ള സാങ്കേതിക ആശയങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി വിജയകരമായ വ്യാവസായിക സംരംഭത്തിലെത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കിറ്റ്കോ നല്‍കും. സംരംഭങ്ങള്‍ തുടങ്ങാന്‍ കിറ്റ്കോ ഇന്നവേഷന്‍ ഫണ്ടിംഗില്‍ നിന്നും ധനസഹായം ലഭിക്കും.
വ്യവസായ തല്പരര്ക്ക് സ്ഥലസൗകര്യങ്ങള്‍, പരിശീലനം, വിപണിയിലേക്കുളള പ്രവേശനം തുടങ്ങിയവയും കിറ്റ്കോ വാഗ്ദാനം ചെയ്യുന്നു. ആദ്യ ഘട്ടത്തില്‍ 10 കമ്പനികളാണ് കിറ്റ്കോ എന്റെ സംസ്ഥാനം എന്റെ സംരംഭം പദ്ധതിയിലൂടെ ഇന്‍ക്യുബേറ്റ് ചെയ്യുന്നത്.
പുതിയ പദ്ധതി വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശം സ്വീകരിച്ചാണ് സംരംഭകത്വ പ്രോത്സാഹനം നല്‍കുകയെന്ന് കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: