ന്യൂദല്‍ഹി: ദേശീയ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡ് 42 ഉപപദ്ധതികള്‍ക്കായി 221 കോടി രൂപ അനുവദിച്ചു. ബീഹാര്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങി 12 സംസ്ഥാനങ്ങള്‍ക്കാണ് 22102.72 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 158 കോടി രൂപ ഗ്രാന്റായും 62 കോടി രൂപ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളുടെ ഓഹരിയായിട്ടാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രി രാധ മോഹന്‍ സിങിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
കാലിത്തീറ്റ വികസനം (9 പദ്ധതികള്‍), റേഷന്‍ ബാലന്‍സിങ് പരിപാടി (13 പദ്ധതി), ഗ്രാമങ്ങളില്‍ പാല് സംഭരണം സംവിധാനം(14 പദ്ധതികള്‍), ഭ്രൂണം ട്രാന്‍സ്ഫര്‍(9 പദ്ധതികള്‍), കാളകളുടെ ഇറക്കുമതി(ഒരു പദ്ധതി), ബീജ കേന്ദ്രങ്ങളുടെ ശക്തിപ്പെടുത്തല്‍(ഒരു പദ്ധതി) തുടങ്ങിയ 42 പദ്ധതികളാണ് ദേശീയ ഡയറി പ്ലാന്‍ അനുസരിച്ച് നടപ്പിലാക്കുന്നത്.
നിര്‍വ്വഹണ ഏജന്‍സികള്‍, സംസ്ഥാന സര്‍ക്കാര്‍, ലൈഫ് സ്റ്റോക്ക് ബോര്‍ഡുകള്‍, സംസ്ഥാന കോ-ഓപ്പറേറ്റീവ് പാല് ഉത്പാദക യൂണിയനുകള്‍, ഈ മേഖലയിലെ സന്നദ്ദ സംഘടനകള്‍, വെറ്റിനറി, ഡയറി, യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. എന്‍ഡിപി-1 കേരളം ഉള്‍പ്പടെയുള്ള 14 സംസ്ഥാനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: