Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കടത്തിവെട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ്; കളം കാക്കാന്‍ കൊല്‍ക്കത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 06:09 am IST
in Football

ലൂയിസ് ഗാര്‍ഷ്യയുടെ നേതൃത്വത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ടീം അംഗങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ പരിശീലനം നടത്തിയപ്പോള്‍. -ജന്മഭൂമി

കൊച്ചി: പരാജയമറിയാത്ത നാല് കളികള്‍ക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നു. എതിരാളികള്‍ കരുത്തരില്‍ കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം പോരാട്ടമാണിന്ന്. കഴിഞ്ഞ മൂന്ന് ഹോം മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് സമനിലയും നേടിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം സാക്ഷാല്‍ ഡെല്‍ പിയറോയുടെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയുടെ ഏക ഗോളിന്റെ കരുത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ് കളിയുടെ കിക്കോഫ്.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വീതം വിജയവും സമനിലയും ഒരു പരാജയവുമടക്കം 16 പോയിന്റുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഒമ്പത് മത്സരങ്ങളില്‍ നിന്ന് 3 വീതം വിജയവും സമനിലയും പരാജയവുമടക്കം 12 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുമാണ്. പൂനെ സിറ്റി എഫ്‌സിയോടായിരുന്നു അവരുടെ ഏക പരാജയം.

ഒരു ലോകോത്തര സ്‌ട്രൈക്കറുടെ അഭാവത്തിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധവും അത്‌ലറ്റികോ മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് അരങ്ങേറുക. സ്പാനിഷ് താരങ്ങളായ ലൂയിസ് ഗാര്‍ഷ്യ, ജോഫ്രെ, ബോര്‍ജ ഫെര്‍ണാണ്ടസ്, എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു എന്നിവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഫിക്രുവിനെ ഏക സ്‌ട്രൈക്കറായി നിര്‍ത്തി 4-2-3-1 എന്ന ശൈലിയിലായിരിക്കും അത്‌ലറ്റികോ ഇന്ന് ഇറങ്ങുക. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ 1-0ന് കീഴടക്കിയതിന്റെ ആത്മവിശ്വാസവും കൊല്‍ക്കത്തന്‍ ടീമിനുണ്ട്.

ഗാര്‍ഷ്യയും കാല്‍വിന്‍ ലോബോയും ഫിക്രുവും അടങ്ങുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരനിര ബ്ലാസ്‌റ്റേഴ്‌സിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന് ഇതേ കൊല്‍ക്കത്തക്കെതിരെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് 1-1ന് സമനിലയില്‍തളച്ചതിന്റെ ആത്മവിശ്വാസവും ഡേവിഡ് ജെയിംസിനും സംഘത്തിനുമുണ്ട്. എന്നാല്‍ ഫിക്രുവില്ലാത്ത കൊല്‍ക്കത്തയെയാണ് അന്ന് കേരളം നേരിട്ടത്. മികച്ച ഫോമില്‍ കളിക്കുന്ന ഫിക്രു ഇന്ന് കൊച്ചിയില്‍ കളത്തിലുണ്ടെന്നതു ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിടിപ്പേറ്റും. ഒപ്പം സൂപ്പര്‍താരം ലൂയിസ് ഗാര്‍ഷ്യയും ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്കിടിപ്പേറും. ദല്‍ഹിയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ചു പോയിന്റ് പട്ടികയില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസമാണു കേരളത്തിന് ഇതിനുള്ള മറുമരുന്ന്.

അതേസമയം എത്ര വലിയ സ്റ്റേഡിയത്തിലും ഏതു ടീമിനെയും മറികടക്കാന്‍ കരുത്തുള്ള ഒരുപറ്റം മികച്ച കളിക്കാരുള്ള ടീമാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെന്ന് ടീം കോച്ച് അന്റോണിയോ ലോപ്പസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്. എങ്കിലും ദല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ചെന്ന് കീഴടക്കാനായതിന്റെ ആത്മവിശ്വാസമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കരുത്തുറ്റ പ്രതിരോധനിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കഴിഞ്ഞ ഒമ്പത് കളികളിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച 21 കാരനായ സന്ദേശ് ജിംഗാനൊപ്പം കോളിന്‍ ഫാല്‍വെ, റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, സൗമിക് ഡേ, ഗുര്‍വിന്ദര്‍ സിംഗ് തുടങ്ങിയവര്‍ അദ്ധ്വാനിച്ച് കളിക്കുന്നവരാണ്. വിംഗുകളില്‍ക്കൂടി അതിവേഗ പ്രത്യാക്രമണത്തിനും സന്ദേശ് ജിംഗാന്‍ മികവു കാണിക്കുന്നുണ്ട്. മധ്യനിരയെക്കുറിച്ചും ബ്ലാസ്‌റ്റേഴ്‌സിന് ഭയക്കാനില്ല. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക് യഥേഷ്ടം പന്ത് നല്‍കിയിട്ടും അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സബീത്തും സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും, ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും അദ്ധ്വാനിച്ചുകളിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗില്‍ പിഴക്കുന്നതാണ് ടീം മാനേജരും ഗോളിയുമായ ഡേവിഡ് ജെയിംസിനെ ബുദ്ധിമുട്ടിലാക്കുന്നത്.

എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍താരമായ മൈക്കല്‍ ചോപ്ര ഇന്ന് കളിച്ചേക്കുമെന്ന് ഡേവിഡ് ജെയിംസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇനിയുള്ള ഹോം മാച്ചുകളില്‍ വിജയിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. കൊല്‍ക്കത്ത മികച്ച ടീമാണ്. മികച്ച താരങ്ങളും അവര്‍ക്കുണ്ട്. പക്ഷേ ബ്ലാസ്‌റ്റേഴ്‌സ് ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയുള്ളത് അധികവും ഹോം മാച്ചാണെന്നുള്ളത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ലോക നിലവാരമുള്ള കാണികളാണ് കൊച്ചിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിയെയും അതിന് മുന്‍പ് കൊച്ചിയില്‍ വച്ച് ഗോവ എഫ്‌സിയെയും കീഴടക്കാന്‍ കഴിഞ്ഞതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്ന് ജെയിംസ് പറഞ്ഞു.

ദല്‍ഹിക്കെതിരെ ഇറങ്ങിയപോലെ 4-3-3 ശൈലിയില്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങുക. കഴിഞ്ഞ നാല് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങിയിട്ടില്ല എന്നതും അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.

കഴിഞ്ഞ മത്സരങ്ങൡലെല്ലാം മധ്യനിരയില്‍ കളം അടക്കി വാണിട്ടും ഇയാന്‍ ഹ്യൂം, സി.എസ്. സബീത്ത്, മിലാഗ്രസ് ഗൊണ്‍സാല്‍വസ്, പെന്‍ ഓര്‍ജി തുടങ്ങിയവര്‍ ലക്ഷ്യബോധം മറന്നതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക് യഥേഷ്ടം പന്ത് നല്‍കിയിട്ടും അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്കിലും സ്വന്തം മൈതാനത്ത് രണ്ടാം വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊല്‍ക്കത്തക്കെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്. ഒപ്പം സ്‌റ്റേഡിയത്തിലെത്തിച്ചേരുന്ന പതിനായിരങ്ങള്‍ക്ക് കാല്‍പ്പന്തുകളിയുടെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളും സമ്മാനിച്ചേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.