പാലക്കാട്: മണ്ഡലമാസത്തില്‍ ആചാരങ്ങള്‍ക്കുള്ളിലെ ആത്മീയ തത്ത്വങ്ങള്‍ ഭക്തര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം സംഘടിപ്പിച്ച ആത്മ ജാഗരണ രഥ പ്രയാണം മേനോന്‍പാറ, വാളയാര്‍, അട്ടപ്പള്ളം, ചുള്ളിമട, കഞ്ചിക്കോട,് പുതുശ്ശേരി, കൊട്ടേക്കാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഇന്ന് രാവിലെ 6.30 ന് വടക്കന്തറ തിരുപുരായിക്കല്‍ ഭഗവതി ക്ഷേത്ര മൈതാനത്തില്‍ രഥം എത്തി ച്ചേരും. തുടര്‍ന്ന് കൊടുവായൂരിലേക്കും പ്രയാണം നടത്തും.
മണ്ഡലമാസത്തില്‍ ഭക്തജനങ്ങള്‍ക്ക് അറിവ് പകരുന്നതിനായി ബ്രഹ്മാകുമാരീസ് ‘തത്ത്വമസി’ എന്ന ആത്മീയ ആത്മാജാഗരണ രഥപ്രയാണം ആരംഭിച്ചത്. വ്രതവും ആചാരാനുഷ്ഠാനങ്ങളും ഭക്തജനങ്ങള്‍ ശ്രദ്ധയോടെ ചെയ്യുമ്പോഴും അവയുടെ അന്തരാര്‍ത്ഥങ്ങള്‍ അറിയാതെ പോകുന്നു.
മണ്ഡല വ്രതവും ശബരിമലതീര്‍ത്ഥാടനവും വളരെ വലിയ ജീവിത തത്വങ്ങളെ നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ഓരോരോ ആചാരങ്ങളുടെ ഉള്ളിലും രഹസ്യങ്ങളുണ്ട്. ഇക്കാലത്തെ മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ആത്മീയവും മനശാസ്ത്രപരമായ ഉത്തരങ്ങള്‍ ഈ ആചാരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് നല്‍കുകയാണ് തത്വമസി എന്ന ഈ പരിപാടിയിലൂടെ. വ്രതശുദ്ധിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കറുപ്പ് വസ്ത്രം, മുദ്രമാല, നെയ്തേങ്ങ, ഇരുമുടിക്കെട്ട്, പേട്ടതുള്ളളല്,ശരംകുത്തി, ശബരീപീഠം, വാവര്, മാളികപ്പുറത്തമ്മ, പതിനെട്ടു പടി, ഗുരുസ്വാമി, ശരണം വിളി, സന്ധ്യാവന്ദനം, പ്രഭാത വന്ദനം എന്നീ വിഷയങ്ങളിലൂടെ അവയുടെ ഉള്ളിലടങ്ങിയിരിക്കുന്ന ജീവിത മൂവ്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: