വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തിമംഗലം അമൃതം ബയോ ഓര്‍ഗാനിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് സെന്റര്‍ എംഡി അമൃതം റെജിയെ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ ആറുപേരെകൂടി പോലീസ് അറസ്റ്റുചെയ്തു.
തൃശൂര്‍ പുതുക്കാട് അനന്തപുരം നെല്ലായി സ്വദേശികളാണ് പ്രതികള്‍. തണ്ടാശ്ശേരി രതീഷ്( ഏട്ടന്-33), അരിപ്പാലത്ത്ക്കാരന് ബിജോയ് (22), വള്ളിവട്ടം രജീഷ് എന്ന മക്കു(28) ,കയ്പഞ്ചേരി ഷിനു (22)കനകമല വട്ടേക്കാട് തൈവളപ്പില്‍ വരുണ്‍(22),കറ്റാശ്ശേരി,കെഎസ്.അമല്‍(18) എന്നിവരെയാണ് സിഐ സി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. പ്രതികളില്‍ രജീഷ് എന്ന മക്കു രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ്. ആക്രമിക്കാന്‍ ഉപയോഗിച്ച മൂന്ന് ഇരുമ്പു പൈപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
റെജിക്കും ഭാര്യാസഹോദരന്‍ മനോജിനുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചകിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: