ചെങ്ങന്നൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ കളര്‍ ചേര്‍ത്ത ചാരായവുമായി ഓട്ടോറിക്ഷാ ഡ്രൈവറെ ചെങ്ങന്നൂര്‍ എക്സൈസ് സംഘം പിടികൂടി. ചെറിയനാട് തൂമ്പിനാല്‍ പുത്തന്‍വീട്ടില്‍ എന്‍.എസ്. ഷാജി (45)യെയാണ് എക്സൈസ് റേയ്ഞ്ച് ഇന്‍സ്പക്ടര്‍ ജോസ്പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുലിയൂര് കാടന്മാവ് ജങ്ഷനില്‍ സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഓട്ടോറിക്ഷയുടെ ഡിക്കിക്കുള്ളില്‍ പതിനഞ്ചോളം കുപ്പികളിലായി കളര്‍ചേര്‍ത്ത ചാരായം ഒളിപ്പിച്ച നിലയിലായിരുന്നു. ചാരായം കടത്തിയ ഓട്ടോറിക്ഷയും സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡ്രൈഡേ ദിവസങ്ങളില്‍ ഇയാള്‍ സ്ഥിരമായി ഇത്തരം ചാരായം കച്ചവടം നടത്തിവരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍ ജോര്‍ജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദരാജ്, പ്രവീണ്‍, അനു, രാജീവ്, ജിയേഷ്, മനീഷ്യസ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: