ന്യൂദല്‍ഹി: അന്താരാഷ്ട്ര ക്രൂഡ് ഓയിലിന് ഭാരത വിപണിയില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 76.01 യുഎസ് ഡോളറാണ് വില (4699.70 രൂപ).
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെട്രോളിയം ആന്‍ഡ് അനാലിസിസ് സെല്‍ (പിപിഎസി) ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 76.32 ആണ്. ചൊവ്വാഴ്ച ഇത് 4717.34 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. ഒരു യുഎസ് ഡോളറിന് 61.83 രൂപ എന്ന നിലയിലാണ് ഇടിഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച ഇത് 61.81 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: