മുംബൈ: രൂപ ഒമ്പത് മാസത്തെ താഴ്ന്ന നിലയില്‍. ഡോളറിനെതിരെ 62രൂപയില്‍ താഴെയാണ് രൂപയുടെ മൂല്യം എത്തി നില്‍ക്കുന്നത്. അമേരിക്കന്‍ സമ്പദവ്യവസ്ഥ ശക്തിപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഡോളര്‍ കരുത്താര്‍ജിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളും രൂപയ്ക്ക് തിരിച്ചടിയായി. ജപ്പാനും, യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തികപ്രതിസന്ധി നേരിടുന്നതും ഡോളറിന് അനുകൂലമായി. രൂപയെ പോലെ തന്നെ യൂറോയുടെ മൂല്യം താഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇടക്കാലത്ത് ഇന്ത്യയിലേക്കുളള വിദേശനിക്ഷേപ ഒഴുക്കില്‍ ഇടിവുണ്ടായതായുളള അനുമാനങ്ങളും രൂപയുടെ തളര്‍ച്ചക്ക് കാരണമായി. ഓഹരിവിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്കാണ് ഒരുപരിധിവരെ രൂപയുടെ മൂല്യത്തെ നിലനിര്‍ത്തിയിരുന്നത്.
അതേസമയം ആഭ്യന്തരകാരണങ്ങളും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചതായി വിലയിരുത്തുന്നു. പൊതുമേഖലാ ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നത് വര്‍ധിച്ചിരിക്കുകയാണ്. അസംസ്ക്യത എണ്ണയുടെ വില ക്രമാതീതമായി താഴുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ നടപടി.
അതേസമയം ഒരു വര്‍ഷം മുന്‍പത്തെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങില്ലെന്ന് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2013 ആഗസറ്റില് രൂപയുടെ മൂല്യം ഡോളറിനെതിരെ 68 രൂപയില്‍ താഴെ രേഖപ്പടുത്തിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കുത്തനേയുളള ഇടിവിന് സാധ്യതയില്ലൊണ്് സാമ്പത്തികവിദഗധരുടെ പ്രവചനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: