പാലക്കാട്: ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു 2011 ലെ സെന്‍സസ് പ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള 52.63 ശതമാനവും നഗരങ്ങളിലെ 39.5 ശതമാനവും ഉള്‍ക്കൊള്ളിച്ചുള്ള 1.548 കോടി ജനങ്ങളെ ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക തയ്യാറാക്കും.
മുഴുവന്‍ എ.എ.വൈ കാര്‍ഡുകളും ബി.പി.എല്‍ കാര്‍ഡുകളും ബി.പി.എല്‍ 2009 ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബി.പി.എല്‍ അല്ലാത്ത അര്‍ഹരായവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മുദ്രപതിച്ച റേഷന്‍ കാര്‍ഡ് ഉടമകളെ താല്‍ക്കാലിക മുന്‍ഗണനാവിഭാഗം സീല്‍ പതിച്ച് താലൂക്ക് സപ്ളൈ ഓഫീസര്‍-റേഷനിംഗ് ഇന്‍സ്പെക്ടറുടെ ഒപ്പോടു കൂടി മടക്കി നല്കുന്ന പദ്ധതിയും നടന്നു വരുന്നു.
കുടുംബത്തിലെ 18 വയസ്സിന് മുകളിലുള്ള അംഗത്തിന്റെ പേരിലായിരിക്കും മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കുക. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷാഫോറം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. നിലവിലുള്ള കാര്‍ഡിലുള്ള മുഴുവന്‍ അംഗങ്ങളുടെ പേരും മറ്റു വിവരങ്ങളടങ്ങിയ അപേക്ഷാ ഫോമാണ് നല്‍കുന്നത്.
അംഗങ്ങളെ നീക്കം ചെയ്യുന്നതിനും അംഗങ്ങളെ ചേര്‍ക്കുന്നതിനും മറ്റു തിരുത്തലുകള്‍ക്കും കാര്‍ഡുടമകള്‍ക്ക് സാധിക്കും. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡിനായുള്ള ഫോട്ടോയെടുക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഫോട്ടോ എടുത്ത ശേഷം അപേക്ഷാ ഫോറം തിരികെ നല്‍കണം. എല്ലാ താലൂക്ക് തലത്തിലും ഫോട്ടോയെടുക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. തുടര്‍ന്ന് പഞ്ചായത്ത് തിരച്ചും താലൂക്ക് സപ്ലൈ ഓഫീസ് പരിസരത്തും ക്യാമ്പുകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: