ചാവക്കാട്: ശബരിമല വികസനകാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അയ്യപ്പസേവാസമാജം അഖിലേന്ത്യാ സംഘടനാസെക്രട്ടറി വി.ബി.വിശ്വനാഥന് പറഞ്ഞു. ഹിന്ദുഐക്യവേദി ചാവക്കാട് തൂലൂക്ക് കമ്മിറ്റി ഗുരുവായൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സായാഹ്ന ധര്‍ണ കാക്കനാട്ട് ശേഖരന് ഗുരുസ്വാമികള്‍ നാളികേരമുടച്ച് ഉദ്ഘാടനം ചെയ്തു.
നടതുറന്നിട്ടും ശബരിമലയിലും പമ്പയിലും ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി പി.സുധാകരന് സംസാരിച്ചു. പ്രസന്നന് പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് മഹേഷ്, ജില്ലാവൈസ് പ്രസിഡണ്ട് വിനോദ് പണ്ടാരിക്കല്‍, ക്ഷേത്രസംരക്ഷണസമിതി സെക്രട്ടറി വത്സന്, ബിജെപി മണ്ഡലം സെക്രട്ടറി അനില്‍ മഞ്ചറമ്പത്ത്, ശേഖരന് പുന്നയൂര്‍, സുനില്‍ വടക്കേകാട്, ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ശശി വാഴപ്പിള്ളി സ്വാഗതവും ട്രഷറര്‍ ചിന്താമണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: