ശബരിമല: ശബരിമലയുടെ സുരക്ഷയ്ക്കായി ഒരുകോടി എട്ട് ലക്ഷം രൂപ അനുവദിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ പമ്പയില്‍ചേര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെ ശബരിമലയില്‍ നിയോഗിക്കും. ഇപ്പോള്‍ ശബരിമലയുടെ സുരക്ഷയക്ക് ഭീഷണിയില്ല. അടിയന്തിര സാഹചര്യം നേരിടാന്‍ പത്തനംതിട്ട,ഇടുക്കി, കോട്ടയം, ആലപ്പുഴ കളക്ടര്‍മാര്‍ക്ക് അഞ്ചുലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തില്‍ 3 ഐജിമാര്ക്കായിരിക്കും ശബരിമലയുടെ സുരക്ഷാ ചുമതല. ഐജിമാരില്‍ ഒരാള്‍ എപ്പോഴും സന്നിധാനത്തുണ്ടാവുമെന്നുംരമേശ് ചെന്നിത്തല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: