പത്തനംതിട്ട: സ്വാമി അയ്യപ്പന് സീരിയലിലൂടെ പ്രശസ്തനായ കൗശിക് ബാബു അയ്യപ്പ സന്നിധിയിലെത്തി. ഇത്തവണ അയ്യപ്പ ദര്‍ശനം ഇരട്ടി മധുരം നല്‍കിയെന്ന് കൗശിക് പറഞ്ഞു. തന്റെ പുതിയ സിനിമയായ വൈറ്റ് ബോയിസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കൗശിയും സംഘവും എത്തിയത്. രണ്ടു ദിവസം പമ്പയില്‍ തങ്ങിയ കൗശികും സംഘവും പമ്പ നദി വൃത്തിയാക്കി. സന്നിധാനത്തും കൗശിക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ശബരിമല മാലിന്യ മുക്തമായി സൂക്ഷിക്കുന്നത് അയ്യപ്പ ഭക്തിയോളം പ്രധാനമാണ്. അയ്യപ്പനായി വേഷമിട്ട നാള് മുതലുള്ള ആഗ്രഹം സാക്ഷാത്കരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കൗശിക് പറഞ്ഞു. പുതിയ ചിത്രത്തിന്റെ സംവിധായകനായ മേലില രാജശേഖരന്, സഹനടനും നാടക സംവിധായകനുമായ ലിജു കൃഷ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: