ചെങ്ങന്നൂര്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ ചെങ്ങന്നൂര്‍ മേഖല വൊക്കേഷണല്‍ എക്സ്പോ 20, 21 തീയതികളില്‍ കല്ലിശ്ശേരി വിഎച്ച്എസ്എസില്‍ നടക്കും. പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് കുതിരവട്ടം അദ്ധ്യക്ഷത വഹിക്കും. എക്സ്പോ സ്റ്റാളുകളുടെ ഉദ്ഘാടനം ആര്. രാജേഷ് എംഎല്‍എ നിര്‍വ്വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ. കമ്മറ്റി ചെയര്മാന് അഡ്വ.പഴകുളം മധു, വിഎച്ച്എസ്ഇ ഡയറക്ടര്‍ സി.കെ. മോഹനന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
എക്സ്പോയില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 48 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രൊഡക്ഷന്‍-കം ട്രയിനിങ് സെന്ററുകളില്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനമേളകള്‍ ഇതോടനുബന്ധിച്ച് നടക്കും. ഇനോവേറ്റീവ്, മാര്‍ക്കറ്റബിള്‍, പ്രോഫിറ്റബിള്‍, കോഴ്സ് റിലേറ്റഡ് വിഭാഗങ്ങളായി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 28ന് മലപ്പുറം തിരൂരില്‍ നടക്കുന്ന സംസ്ഥാനതല വൊക്കേഷണല്‍ എക്സ്പോയില്‍ പങ്കെടുക്കാവുന്നതാണ്. 21ന് രാവിലെ 10ന് വിവിധ വിഷയങ്ങള്‍ ബന്ധപ്പെടുത്തി ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കരയര്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാരി അദ്ധ്യക്ഷത വഹിക്കും. കെ.ജി. രാജേശ്വരി സമ്മാനദാനം നിര്‍വ്വഹിക്കും. പ്രമീള ബൈജു, ലിജി ജോസഫ്, കെ.താര, സജു എബ്രഹാം എന്നിവ് സംസാരിക്കും. എക്സ്പോയോടനുബന്ധിച്ച് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍, പ്രിന്റിങ്, ഗാര്‍മെന്റ്സ്, പഴവര്‍ഗ/കാര്‍ഷിക ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയുടെയും, രക്തഗ്രൂപ്പ്, ഗ്ലൂക്കോസ്, ബിപി, ഇസിജി തുടങ്ങിയവയുടെയും പരിശോധനകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ രാജി രാജന്‍പിള്ള, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ വി. രാജേഷ്, ജഫിഷ്, രമേശ് ബാബു, രാജീവ് തുങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: