ഹരിപ്പാട്: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ റവന്യു ജില്ലാ സാഹിത്യോത്സവം 20, 21 തീയതികളില്‍ മണ്ണാറശാല യുപിഎസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 11 ഉപജില്ലകളില്‍ നിന്നുള്ള യുപി, എച്ച്എസ് വിഭാഗങ്ങളില്‍ നിന്നായി അറുന്നൂറിധികം പ്രതിഭകള്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
കഥാരചന, കവിതാ രചന, ഉപന്യാസ രചന, പുസ്താകാസ്വാദനക്കുറിപ്പ്, കാവ്യമഞ്ജരി, ചിത്രരചന, നാടന്‍ പാട്ട് എന്നീ എട്ടിനങ്ങളിലാണ് മത്സരം. 20ന് രാവിലെ പതാക ഉയര്‍ത്തുന്നതോടെ സാഹിത്യോത്സവത്തിന് തുടക്കമാകും. തുടര്‍ന്ന് ഘോഷയാത്ര, 10ന് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. മണ്ണാറശാല യുപിഎസ് മാനേജര്‍ എം.വി. സുബ്രഹ്മണ്യന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ കണ്‍വീനര്‍ ബി. ബാലചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് പ്രശസ്ത തുള്ളല്‍ കലാകാരന് ഏവൂര്‍ രഘുനാഥന്‍നായര്‍ അവതരിപ്പിക്കുന്ന തുള്ളല്‍ ശില്‍പ്പശാല. ഇതിനു ശേഷം വിവിധ വേദികളിലായി സഹിത്യമത്സരങ്ങള് അരങ്ങേറും.
21ന് രാവിലെ 10ന് സാഹിത്യമത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ശ്രീദേവി രാജന് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. വിജയികള്‍ക്ക് ആലപ്പുഴ ഡിപിഒ: സുരേഷ്കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: