ആലപ്പുഴ: ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഏകദിന സത്യഗ്രഹം സംഘടിപ്പിച്ചു.
അരൂര്‍ നിയോജക മണ്ഡലം സത്യഗ്രഹ സമരം ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷണന് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ്ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ചേര്‍ത്തലയില്‍ സത്യഗ്രഹ സമരം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവനും, സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരിയും ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴയില്‍ സത്യഗ്രഹ സമരം ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും സമാപന സമ്മേളനം സംസ്ഥാന വക്താവ് വി.കെ. സജീവനും ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴയില്‍ സത്യഗ്രഹ സമരം അഡ്വ. ടി.ഒ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കോഴക്കേസില്‍ കെ.എം. മാണി കുടുങ്ങിയതിന്റെ നഷ്ടം സിപിഎമ്മിനാണെന്ന് അദ്ദേഹം പറഞ്ഞു. മതമൗലികവാദികളും പ്രാദേശികവാദികളുമായി കോണ്‍ഗ്രസ് അധികാരം പങ്കിടുമ്പോള്‍ ഇവിടെ അതിന്റെ പങ്കു പറ്റുകയാണ് ഇടതുമുന്നണിയെന്നും നൗഷാദ് കുറ്റപ്പെടുത്തി. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
കുട്ടനാട്ടില്‍ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്തു. കെ.എം. മാണി കേരളത്തിന് ശാപമാണെന്നും ഭരണകര്‍ത്താക്കള്‍ ഖജനാവ് കൊള്ളയടിച്ച് പൊതുജനത്തെ അധിക നികുതി ചുമത്തി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാപന സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: