കോട്ടയം: അയ്യപ്പസേവാസമിതി ദുബായിയുടെ നേതൃത്വത്തില്‍ സ്വര്‍ണം പൂശിയ ഫലകത്തില്‍ ഹരിവരാസനത്തിന്റെ മുഴുവന്‍ വരികളും എഴുതി വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് സമര്‍പ്പിക്കും. ദുബായില്‍ നിന്നുള്ള അയ്യപ്പന്മാര് ബുധനാഴ്ച രാത്രി തിരു വനന്തപുരത്ത് എത്തും.
വ്യാഴാഴ്ച രാവിലെ ആറിനു തന്ത്രി സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ തിരുവനന്തപുരത്തു കെട്ടുമുറുക്കി സംഘം ശബരിമലയ്ക്കു യാത്ര തിരിക്കും. കൊട്ടാരക്കര ഗണപതി ക്ഷേത്രവും ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രവും ദര്‍ശിച്ച് സംഘം പത്തനംതിട്ട വഴി ശബരിമലയ്ക്കു പോകും.
ഓമല്ലൂര്‍ മുള്ളനിക്കാട് വെളളന്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സംഘത്തിനും സ്വര്‍ണ ഫലകത്തിനും വരവേല്പ് നല്‍കും. സൂര്യകാലടിമനയില് പ്രത്യേകം പൂജ ചെയ്ത് എടുത്ത ഫലകത്തിലാണ് ഹരിവരാസനം കൊത്തിയെടുത്തത്. സുരക്ഷാക്രമീകരണ ങ്ങളുടെ ഭാഗമായി ഫലകത്തില്‍ എത്ര ഗ്രാം സ്വര്‍ണമാണ് പൂശിയതെന്ന വിവരം സേവാസമിതി പുറത്തു വിട്ടിട്ടില്ല.
ശരണമന്ത്രങ്ങളുടെ ശബ്ദസാഗരത്തില്‍ മലകയറുന്ന സ്വാമിഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തോടൊപ്പം ഇനി ഹരിവരാസനം സുവര്‍ണ ശോഭയില്‍ കണ്‍കുളിര്‍ക്കെ വായിക്കാം. ഒരു ഫലകത്തില്‍ ഹരിവരാസനം പൂര്‍ണമായും എഴുതുന്നത് ആദ്യമായിട്ടാണ്. അതും സ്വര്ണഫലകത്തിലായതോടെ കടല്‍കടന്നെത്തുന്ന ഭക്തിക്കു പത്തരമാറ്റിന്റെ തിളക്കം. അയ്യപ്പസേവാസമിതി ദുബായിയുടെ വേറിട്ട കാണിക്കയാണ് ഇത്. ശബരിമലയില്‍ ഭക്തര്‍ക്കു വായിക്കാവുന്ന വിധത്തില്‍ ഫലകം എവിടെ സ്ഥാപിക്കുമെന്നതു ദേവസ്വമാണ് തീരുമാനം എടുക്കുന്നത്.
ശബരിമല തീര്‍ഥാടനത്തിനായി യുഎഇയില്‍ നിന്നു വിവധ സംഘങ്ങളായി അയ്യപ്പന്മാര് എത്തുന്ന തീര്‍ഥാടന യാത്രയ്ക്കു ഇത്തവണ മുതലാണ് തുടക്കം കുറിച്ചത്. ഈ പദ്ധതിയിലെ ആദ്യസംഘമാണ് വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തുന്നത്. രാത്രി പൂജകള്‍ക്കു ശേഷം ഹരിവരാസനം പാടി നടയടയ്ക്കുന്നതിനു തൊട്ടുമുമ്പ് സ്വര്‍ണഫലകം സമര്‍പ്പിക്കാനാണ് അയ്യപ്പ സേവാ സമിതി ദുബായിയുടെ തീരുമാനം.
കഴിഞ്ഞവര്‍ഷം ദുബായില്‍ നടന്ന മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് ഹരിവ രാസനം വഴിപാടായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. രണ്ടര അടി നീളത്തിലും ഒന്നേകാല്‍ അടി വീതിയിലുമാണ് ഫലകം.
പുരുഷോത്തമന് നായര്‍ (രക്ഷാധികാരി), വിജയന് (പ്രസിഡന്റ്), അജിത്ശര്മ ഭസ്മക്കാട്ട്മഠം (ജനറല്‍ കണ്‍വീനര്‍), ഹരികൃഷ്ണ ന് മോളോളത്ത് (സെക്രട്ടറി), രവീന്ദ്രന് വെളളനാട് (പ്രോഗ്രാം കണ്‍വീനര്‍), ജയപാലന് നായര്‍, ശശിധരന് നായര്‍ (ചീഫ് കോ- ഓര്‍ഡിനേറ്റേഴ്സ്) എന്നിവര്‍ ഭാവാഹികളായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: