ശബരിമല: ശബരിമലയിലും പമ്പയിലും കൂടുതല്‍ അന്നദാന സംഘങ്ങള്‍ക്ക് വിലക്കുവീഴുന്നു.
ദേവസ്വം ബോര്‍ഡിന്റെ കര്‍ശന വ്യവസ്ഥകളാണ് പ്രതിദിനം പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രയോജനമാകുന്ന അന്നദാനത്തിന് വിലങ്ങുതടിയാകുന്നത്. സൗജന്യ അന്നദാനത്തിന് പ്രതിദിനം 10000 രൂപാ ബോര്ഡിലടയ്ക്കണമെന്ന വ്യവസ്ഥ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ 40 വര്‍ഷമായി പമ്പയില്‍ സൗജന്യ അന്നദാനം നടത്തുന്ന വൈദ്യനാഥ ട്രസ്റ്റിന് ബോര്‍ഡിന്റെ ഈ വ്യവസ്ഥ കാരണം ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. തീര്‍ത്ഥാടനാരംഭം മുതല്‍ സൗജന്യ അന്നദാനം നല്‍കിവരുന്ന സംഘമാണ് വൈദ്യനാഥ ട്രസ്റ്റ്.
ഇതുകൂടാതെ സന്നിധാനത്ത് ഇന്നലെ ആന്ധ്രയിലെ കാക്കിനഡയില്‍ നിന്നെത്തിയ അന്നദാനസംഘത്തിനും കര്‍ശന വ്യവസ്ഥകളുടെ പേരില്‍ അനുമതി നിഷേധിക്കപ്പെട്ടു. ഇവര്‍ സ്വന്തം സംസ്ഥാനത്തുനിന്നും എത്തിച്ച ലോഡ് കണക്കിന് ഭക്ഷണസാധനങ്ങളും പമ്പയില്‍ നിന്നും തിരിച്ചയച്ചതായും സൂചനയുണ്ട്. ഭക്തര്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്ന സേവനമാണ് അധികൃതരുടെ പിടിവാശിമൂലം ഇല്ലാതായത്.
സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ അന്നദാനം നടത്തുന്ന അയ്യപ്പസേവാസമാജത്തിന് ദേവസ്വം ബോര്‍ഡ് കര്‍ശന വ്യവസ്ഥകളോടെ നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് നടപടി പിന്‍വലിക്കുമെന്ന് അധികൃതര്‍ സമാജത്തെ വാക്കാല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
സൗജന്യ അന്നദാന സംഘങ്ങള്‍ക്ക് വ്യവസ്ഥകളുടെ പേരില്‍ വിലക്കുവീഴുമ്പോള് അത് ഹോട്ടലുകള്‍ക്ക് സഹായകമാകുകയാണ്. ഇത് ചൂഷണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അന്നദാന പ്രഭുവാണ് അയ്യപ്പന്. അതുകൊണ്ടുതന്നെ ഇവിടെയുത്തുന്നഭക്തര് ഭക്ഷണത്തിനും വെള്ളത്തിനുമായി പണം നല്‍കേണ്ടിവരുന്നത് അപലപനീയമാണ്. വരുംദിവസങ്ങളില്‍ ഈ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: