Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

താഴ്‌വരയിലെ മാലാഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2014, 09:01 pm IST
in Lifestyle

മുസ്ലിം സമുദായം ആധിപത്യം പുലര്‍ത്തുന്ന പ്രദേശമാണ് കശ്മീര്‍ താഴ്‌വര. ഇവിടെ മുസ്ലിം സമുദായത്തില്‍ നിന്നുള്ള വനിതകള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തന്നെ അപൂര്‍വ്വമാണ്. അത്തരം ഒരു മണ്ഡലത്തില്‍ നിന്നും ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സ്ഥാനാര്‍ത്ഥിയായി ജനങ്ങളുടെ മനം കവരുകയുമാണ് ഡോ. ഹിന ഷാഫി ഭട്ട്.  ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഹിന  മത്സരിക്കുന്നത് അമരീ കാദല്‍ മണ്ഡലത്തില്‍ നിന്നാണ്. മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എയും പിതാവുമായ മൊഹമ്മദ് ഷാഫി ഭട്ടിന്റെ നിയമസഭാ മണ്ഡലം കൂടിയാണ് ഇത്. ഭട്ട് 2008ല്‍ എന്‍സിയില്‍ നിന്നും രാജി വച്ചിരുന്നു. രാഷ്‌ട്രീയത്തിലേക്കുള്ള രംഗപ്രവേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹിന ഷാഫി ഭട്ട് തുറന്നുപറയുന്നു:-

എന്തുകൊണ്ട് ബിജെപിയില്‍ ?

നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടയുമായി വളരെ ചെറുപ്പം മുതലുള്ള ബന്ധമാണ്. എന്നാല്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  ഒന്നും ആകര്‍ഷിച്ചിരുന്നില്ല. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ്, പിഡിപി എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തനവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം നിലവില്‍ വന്ന മോദി സര്‍ക്കാര്‍ അധികാരത്തിലേറി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ട്. ഇതുകൂടാതെ കശ്മീര്‍പ്രശ്‌നത്തെ തികച്ചും ജനാധിപത്യപരമായാണ് പാര്‍ട്ടി നേരിടുന്നത്.

പിതാവ് പ്രവര്‍ത്തിച്ചിരുന്ന നാഷ്ണല്‍ കോണ്‍ഫറന്‍സിനെതിരെ മത്സരിക്കുന്നത് എങ്ങനെ കാണുന്നു?

ഇത് രാഷ്‌ട്രീയമാണ്. കശ്മീര്‍ ഒരു ചെറിയ സ്ഥലവും. ഇവിടെ ബന്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വളരാവുന്നതാണ്. എന്‍ സി സ്ഥാനാര്‍ത്ഥിയായ നാസില്‍ അസ്ലം വാനി അമരി കാദല്‍ മണ്ഡലത്തിലെ സിറ്റിംങ് എംഎല്‍എയാണ്. ഇതു കൂടാതെ പിഡിപി സ്ഥാനാര്‍ത്ഥിയായ അത്തഫ് സാഹബ് ഞങ്ങളുടെ കുടുംബ സുഹൃത്ത് കൂടിയാണ്. ഇത്തരത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പല സ്ഥാനാര്‍ത്ഥികളുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തികച്ചും രാഷ്‌ട്രീയമാണ്.

ബിജെപി കശ്മീരിലെ ഏറ്റവും ശക്തികുറഞ്ഞ പാര്‍ട്ടിയായാണ് കണക്കാക്കപ്പെട്ടിരുന്നത്?

മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് ബിജെപി സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെയാണ് പെരുമാറുന്നത്. ഇവര്‍ വനിതകള്‍ക്ക് പൊതുരംഗത്തേക്ക് കടന്നുവരുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ആത്മവിശ്വാസവും നല്‍കുന്നുണ്ട്. അവരുടെ ഇത്തരത്തിലുള്ള പ്രവൃത്തിയാണ് ശ്രദ്ധിക്കപ്പെടേണ്ടത്.

370-ാം അനുച്ഛേദത്തെ കുറിച്ച്?

ജമ്മുകശ്മീരിനു സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തെ നിര്‍ഭാഗ്യവശാല്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയായിരുന്നു. ബിജെപി അധികാരത്തില്‍ വരുന്നതോടെ ഈ നിയമം അസാധുവാക്കുമെന്ന് എതിരാളികള്‍ പറഞ്ഞു പരത്തുകയാണ്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. അല്ലാതെ ഉത്തരവല്ല.

അഫ്‌സ്പ നിയമത്തെ കുറിച്ച് ബിജെപിയുടെ ആശയം?

സംസ്ഥാനത്തെ ജനജീവിതം സാധാരണ ഗതിയാകുന്നതുവരെ സായുധസേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം എടുത്തുകളയുന്നതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

കശ്മീര്‍ ജനത അഫ്‌സ്പ നീക്കം ചെയ്യാനല്ലേ ആഗ്രഹിക്കുന്നത്?

സംസ്ഥാനത്തു നിന്നും അഫ്‌സ്പ നീക്കം ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചാല്‍ത്തന്നെ പാക്കിസ്ഥാന്‍ ജനങ്ങളെ അരമണിക്കൂര്‍ പോലും ഇവിടെ താമസിക്കാന്‍ അനുവദിക്കില്ല. അതു കൂടാതെ 10 മിനുട്ടിനുള്ളില്‍ തന്നെ ചൈന ഞങ്ങളെ കൈവശപ്പെടുത്തുകയും ചെയ്യും. കശ്മീരിലെ സൈന്യം ഭാരതത്തിന്റേതാണ്. ഭാരതത്തിന്റെ ഭാഗത്തു നിന്നും ഒരിക്കലും ഭീഷണി ഉണ്ടാകില്ല.

ബിജെപി മിഷന്‍ 44 എങ്ങനെ നേടിയെടുക്കാനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്?

കഠിനാധ്വാനം, ഉറച്ച തീരുമാനം, ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടിയും ഇത് പൂര്‍ത്തീകരിക്കും.

ജമ്മുവില്‍ ബിജെപി തരംഗവും കശ്മീരില്‍ പിഡിപി തരംഗവുമാകുമെന്ന് പറയുന്നല്ലോ ?

തെരഞ്ഞെടുപ്പില്‍ പിഡിപി തരംഗം ഉണ്ടാകില്ല. പാര്‍ട്ടി പിഡിപി ഘടകം മാത്രമാണ്. ബിജെപിയും പിഡിപിയും രണ്ട് വ്യത്യസ്ത പാതയില്‍ സഞ്ചരിക്കുന്ന പാര്‍ട്ടികളും. എന്റെ അഭിപ്രായത്തില്‍ ജമ്മുവിലും കശ്മീരിലും ബിജെപി തരംഗമാണ് ഉണ്ടാവുക.

കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ നരേന്ദ്രമോദിക്ക് സാധിക്കുമോ?

നരേന്ദ്രമോദി എല്ലാവരുടേയും മനം കവരാന്‍ കഴിവുള്ള പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ സംസാരത്തിന് ജനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്താന്‍ കഴിവുണ്ട്. അടുത്തിടെ പുറത്തുവന്ന മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞടുപ്പ് ഫലം ഇതിന് ഉത്തമ ഉദാഹരണമാണ്. ഇത് ജമ്മുകശ്മീരിലും ആവര്‍ത്തിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.