ചേര്‍ത്തല: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു. ഏഴുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പനയം വിഷ്ണു ഭവനില്‍ ഗിരീഷ്കുമാര്‍ (32), അഞ്ചാലുമ്മൂട് ചാരുവിള പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടി, പെരിയനാട് പാറപ്പുറം ലാല്‍ഭവനില്‍ മണിലാല്‍ (25), പനയം താരാ ക്വാര്‍ട്ടേഴ്സില്‍ ബാബു ജി.ലാല്‍ (42), കിളികൊല്ലൂര്‍ മാന്ത്രികപ്പുറം വീട്ടില്‍ ശശിധരന് (52), മാന്ത്രികപ്പുറം വെങ്ങശേരില് കിഴക്കതില്‍ നിമ്നേഷ് (25), ഡ്രൈവര്‍ മാന്ത്രികപ്പുറം ശെല്വഭവനില് ശെല്‍വരാജ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 18ന് പുലര്‍ച്ചെ ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴ ഭാഗത്തായിരുന്നു അപകടം. മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതര പരിക്കേറ്റ കൃഷ്ണന്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. മാരാരിക്കുളം പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: