ഹരിപ്പാട്: താലൂക്ക് ഓഫീസുകളില്‍ നൈറ്റ് ഡ്യൂട്ടിക്ക് നിയമിക്കുന്നത് ഓഫീസ് അറ്റന്‍ഡര്‍മാരെ മാത്രമാക്കുന്ന നടപടിയില്‍ നിന്ന് തഹസീല്‍ദാര്‍മാര്‍ പിന്മാറണമെന്നും, കേരള ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവ് ബന്ധപ്പെട്ടവര്‍ നടപ്പിലാക്കണമെന്നും കേരള ഗവണ്മെന്റ് ക്ലാസ് ഫോര്‍ എംപ്ലോയീസ് യൂണിയന് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. നൈറ്റ് വാച്ച്മാന് ചെയ്യേണ്ടുന്ന ഡ്യൂട്ടി മേലധികാരികളുടെ ഉത്തരവ് പ്രകാരം ഓഫീസ് അറ്റന്‍ഡര്‍മാരാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ഭൂരിപക്ഷം താലൂക്ക് ഓഫീസുകളിലും ക്ലാസ് ഫോര്‍ ജീവനക്കാര്‍ വനിതകളാണ്. ഇതുകാരണം നാമമാത്രമായ പുരുഷജീവനക്കാര്‍ എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു.
കേരളത്തിലെ മണ്‍സൂണ്‍ കാലഘട്ടമായ ജൂണ്‍ മുതല്‍ ഡിസംബര്‍വരെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്ഡ്മാരേയും നൈറ്റ് ഡ്യൂട്ടിക്ക് നിയമിക്കാമെന്ന് ട്രൈബുണല്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഓഫീസ് ഓര്‍ഡര്‍ കത്തിച്ച ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജയകുമാര്‍, ജില്ലാ സെക്രട്ടറി സി. രഘുനാഥ്, വിനോദ് മാവേലിക്കര, വി. ജയപ്രകാശ്, കുഞ്ഞുമോന്, കെ.വി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: