തൃശ്ശൂര്‍: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ജനപക്ഷയാത്രയ്ക്ക് ബാറുടമകളില്‍ നിന്ന് പണം പിരിച്ചതായി വെളിപ്പെടുത്തല്‍.
തൃശൂര്‍ ജില്ലയിലെ ഓക് ട്രീ ബാറുടമയില്‍ നിന്ന് 5000 രൂപയാണ് പിരിച്ചത്. പണം പിരിച്ചെന്ന് തെളിയിക്കുന്ന രസീതുകളും പുറത്തുവന്നു.
സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് കെ.പി.സി.സി തൃശൂര്‍ ഡി.സി.സിയോട്
ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കുവേണ്ടി ബാറുടമകളില്‍ നിന്ന് പണം പിരിക്കരുതെന്ന് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
പണം പിരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വി.എം സുധീരന് വ്യക്തമാക്കി. വാങ്ങിയ പണം തിരിച്ചുകൊടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: