തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇന്റലിജന്‍സ് എ.ഡി.ജി.പിയുമായ സിബി മാത്യുസ്.
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം. അല്ലെങ്കില്‍ ഈ മാസം 30-നകം താന്‍ സ്വന്തം നിലയില്‍ കോടതിയില്‍ അപ്പീല്‍ നല്‍കും. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: