ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊതുകുശല്യം രൂക്ഷമാകുന്നു; രോഗികള്‍ ദുരിതത്തില്‍. ശസ്ത്രക്രിയ അത്യാഹിത വിഭാഗത്തിന്റെയും മെഡിസിന് അത്യാഹിതത്തിന്റെയും പിന്‍ഭാഗത്തുള്ള നാലുകെട്ടില്‍ കക്കൂസ് മാലിന്യം പൊട്ടിയൊലിക്കുന്നതും മുകളിലത്തെ നിലയില്‍ നിന്നും മലിനജലം ഒഴുകി നാലുകെട്ടില്‍ എത്തുന്നതാണ് കൊതുകുകള്‍ പകരാന്‍ കാരണം. കൊതുകും കൂത്താടികളും മുട്ടയിട്ടു പെരുകി. എന്നാല്‍ മാസങ്ങളായി മലിനജലവും കക്കൂസ് മാലിന്യവും നാലുകെട്ടില്‍ തളം കെട്ടി കിടന്നിട്ടും അത്യാഹിത വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നവര്‍ ഇതിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല.
മാറാവ്യാധികളില്‍ പെട്ടുപോലും ചികിത്സ തേടി രോഗികള്‍ മെഡിസിന് അത്യാഹിതത്തിലാണ് എത്തുന്നത്. എന്നാല്‍ കൊതുകും കൂത്താടികളും രോഗികളെ മറ്റ് രോഗങ്ങളിലേക്ക് എത്തിക്കുകയാണ് പതിവ്. ഡോക്ടര്‍മാര്‍ വരെയുളള ജീവനക്കാര്‍ക്ക് ഇതിനല്‍ രോഗികളെ ശ്രദ്ധയോടെ പരിശോധിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇവിടെ ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ രോഗികള്‍ക്ക് അത്യാഹിത വിഭാഗങ്ങള്‍ക്ക് സമീപമുളള നിരീക്ഷണ മുറികളില്‍ പോലും വിശ്രമിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: