ആലപ്പുഴ: അജു വധക്കേസില്‍ വിചാരണ ആരംഭിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മേരിജോസഫ് മുമ്പാകെ 17നാണ് വിചാരണ ആരംഭിച്ചത്. ഒന്നാംസാക്ഷിയും കൊല്ലപ്പെട്ട അജുവിന്റെ ബന്ധുവുമായ ഹരിദാസിനെയാണ് ഇന്നലെ വിസ്തരിച്ചത്. അക്രമത്തിനിരയായ അജുവിനെ താനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹം മൊഴി നല്കി. 2008 നവംബര്‍ 17ന് രാത്രിയിലാണ് മുഖംമൂടി ധാരികളായ ഏഴംഗസംഘം അജുവിനെ ആക്രമിച്ചത്. പരുക്കേറ്റ അജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരണം സംഭവിച്ചു. കൊലപാതക കാരണമെന്തെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നില്ല. ആളുമാറി ആക്രമിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്. കേസില്‍ ഏഴു പ്രതികളാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍പിള്ള കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: