ആലപ്പുഴ: പ്രമേഹരോഗികളില്‍ ബാഹ്യലക്ഷണമില്ലാത്ത ഹൃദ്രോഗ അവസ്ഥ കൂടി വരുന്നതായി അമേരിക്കയിലെ ക്ലീവ്ലന്റ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. നജീബ് ഉസ്മാന് പറഞ്ഞു. ലയണ്‍സ് ക്ലബ് ഓഫ് ആലപ്പി ഹെല്‍ത്ത് ഫോര്‍ ഓള് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകപ്രമേഹദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തില്‍ പ്രമേഹദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് രോഗാവസ്ഥയ്ക്ക് കാരണം. ജനകീയ അവബോധത്തിലൂടെയും ജീവിതശൈലി രോഗപ്രതിരോധത്തെ കുറിച്ച് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എ.എം. ആരിഫ് എംഎല്‍എ നിര്‍വഹിച്ചു. ആലപ്പുഴ ബീച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത കൂട്ടനടത്തവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: