ആലപ്പുഴ: ശബരിമലയില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഗേജ് അലവന്‍സായി 100 രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി കെ. ബാബു അറിയിച്ചു. 603 എക്സൈസ് ഉദ്യോഗസ്ഥരാണ് ഒരു സീസണില്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുക. ഇതില്‍ 207 പേരാണ് സന്നിധാനത്ത് ജോലി ചെയ്യുക. ഇവര്‍ക്കാണ് ലഗേജ് അലവന്‍സ് ആനുകൂല്യം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: