മുഹമ്മ: വേമ്പനാട് കായലില്‍ പോളശല്യം രൂക്ഷമായത് യാത്രാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലവാഹനങ്ങള്‍ക്ക് ഭീഷണിയായി. പായല്‍ ബോട്ടുകളുടെ പങ്കായത്തില്‍ കുടുങ്ങുന്നതോടെ യന്ത്രം നിലച്ചുപോകും. കുരുങ്ങിയ പായലുകള്‍ ലാസ്ക്കര്‍മാര്‍ കായലിലിറങ്ങി അഴിച്ചുമാറ്റിയെങ്കില് മാത്രമേ ബോട്ടുകള്‍ക്ക് തുടര്‍യാത്ര ചെയ്യാനാവൂ. പായല്‍ കുടുങ്ങുന്നത് ബോട്ടുകളുടെ സമയക്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് ഇറങ്ങുന്ന തൊഴിലാളികളും ഏറെ പണിപ്പെട്ടാണ് വള്ളമിറക്കുന്നത്.
വേമ്പനാട് കായലിലേക്ക് തുറക്കുന്ന തോടുകളിലും പായല്‍ നിറഞ്ഞുകഴിഞ്ഞു. ഇത് കായല്‍ത്തീര മേഖലയില്‍ കൊതുകുശല്യം വര്‍ദ്ധിക്കാന്‍ കാരണമായി. പായല്‍ ശല്യം ഏറെ രൂക്ഷമായത് കായല്‍ത്തീരങ്ങളിലാണ്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നും തള്ളിവിട്ട പായല്‍ തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്ന സമയം വരെ തുടരും. ബണ്ട് തുറന്ന് ഓരുവെള്ളം കയറിയാലേ ഇവ നശിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: