തൃശൂര്‍: പൊളളാച്ചിയില്‍ ്യൂനിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 350 ലിറ്റര്‍ സ്പിരിറ്റുമായി ഡ്രൈവര്‍ അറസ്റ്റില്‍. ക്ലീനര്‍ ഓടിരക്ഷപ്പെട്ടു. സ്പിരിറ്റ് കടത്താനുപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിലെടുത്തു. കഞ്ചിക്കോട് ആലാമരം ശിവജി്യൂഗര് കൃഷ്ണന്റെ മകന്രാജീവ് (31) ആണ് അറസ്റ്റിലായത്. അയല്‍വാസിയും കഌനറുമായ ദേവിയുടെ മകന് മുകേഷ് ആണ് ഓടിരക്ഷപ്പെട്ടത്.
വാഹനത്തിന്റെ പിന്‍ഭാഗത്തെ സീറ്റുകള്‍ മടക്കിവച്ച് അതിനിടയില്‍ പ്രത്യേക സംവിധാനങ്ങളോടെ 35 ലിറ്റര്‍ വീതമുളള പത്തുകന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ്.സലീമിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടന്ന് ചെമ്പൂക്കാവ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ കെ.കെ.ശശിധരന്റെ നേതൃത്വത്തിലുളള സംഘം കുതിരാനില്‍ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്. പൊളളാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സ്പിരിറ്റ് മാഫിയ സംഘത്തിലെ കടത്തുകാരന് മാത്രമാണ് രാജീവ്. എറണാകുളം ബൈപാസില്‍ വാഹനം എത്തിക്കാന്‍ മാത്രമായിരുന്നു നിര്‍ദ്ദേശം. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും കൂടി 10,000 രൂപയാണ് പ്രതിഫലം.
ടാറ്റാ സുമോയുടെ ഉടമ പാലക്കാട് സ്വദേശിയാണെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചിക്കോട്ടെ ടിപ്പര്‍ ഡ്രൈവറാണ് പിടിയിലായ രാജീവ്. ഡ്രൈവിംഗിലെ പ്രാഗല്ഭ്യവും സാമ്പത്തിക പ്രശ്നങ്ങളും ഉളളവരെ സ്പിരിറ്റ് കടത്തിന് ഉപയോഗിക്കാന്‍ കഞ്ചിക്കോട് കേന്ദ്രീകരിച്ച് പ്രത്യേക സംഘം തന്നെയുണ്ട്. ഇവരുടെ വലയിലായ രാജീവ് ആദ്യമായാണ് സ്പിരിറ്റ് കടത്തുന്നത്.
രാജീവില്‍ ്യൂനിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റൈയില്‍ പരിശോധിച്ചപ്പോള്‍ വന്‍ മാഫിയ സംഘത്തെക്കുറിച്ചുളള വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ്യൂനടത്താനാണ് തീരുമാനം. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എസ്.ഗിരീശന്, പ്രിവന്റീവ് ഓഫീസര്‍ എം.വിപിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.വി.സുരേന്ദ്രന്, ശിവദാസന്‍, ടി.എ.ഹരിദാസ്, മനോജ് കുമാര്‍, എന്‍.ആര്. രാജു, മോഹന്‍ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: