പാലക്കാട്: പുതുക്കി നിശ്ചയിച്ച ക്ഷാമബത്ത റിപ്പോര്‍ട്ട് നടപ്പാക്കുക, ഐ ആര് സിയുടെ 1600 രൂപ യുടെ ഇടക്കാല വേതന വര്‍ധനവ് എന്‍ ടി സി, കെ എസ് ടി സി മില്ലുകളില്‍ പ്രബല്യത്തില്‍ വരുത്തുക, കാഷ്വല്‍, ഗെയറ്റ്, ബദലി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക, ഇ എസ് ഐ പരിധി 25,000 രൂപയാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടെക്സ്റ്റൈല്‍ മില്ലുകളിലെ സംയുക്ത ഫെഡറേഷനുകളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് തൊഴിലാളികള്‍ പണിമുടക്ക് നടത്തും.
ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം തിരുവനന്തപുരം വികാസ്ഭവനിലെ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റ് ഓഫീസിനു മുന്നില്‍ ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി.
സമരം സിഐടിയു സംസ്ഥാന ജന.സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ശശിരാജ് (ബി എം എസ്), പി രാജു (എ ഐ ടി യു സി), പി നന്ദകുമാര്‍ (സി ഐ ടി യു), പ്രകാശ്ബാബു (യു ടി യു സി), ടി എന്‍ സോമന്, എം ആര് രാജന്, ശശിരാജ്, എം രാധാകൃഷ്ണന്, ഗോപാലകൃഷ്ണന്, ഒ എസ് രാജന് എന്നിവര്‍ സംസാരിച്ചു. കെ സുരേന്ദ്രന്, കെ എന്‍ ഗോപിനാഥ്, വിജയന് കുനിശ്ശേരി, എം ആര് രാജന് എന്നിവര്‍ വ്യവസായ വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്കി. വിജയന്കുനിശ്ശേരി സ്വാഗതം പറഞ്ഞു. പണിമുടക്ക് ദിവസം വിവിധകേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗവും സംഘടിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: