മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് മാന്‍ വേട്ട നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍കൂടി പിടിയില്‍. ഇന്നലെ ഒരു പ്രതി മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങിയതോടെ റിമാന്റിലായ പ്രതികളുടെ എണ്ണം ആറായി.
പനംതോട്ടത്തില്‍ ജോബി (33), വെളളപ്പാടം സ്വദേശികളായ അബ്ദുല്‍ റഹീം (35), കുട്ടന് (55) എന്നിവരെയാണ് ഇന്നലെ വനംവകുപ്പ് അധികൃതര്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. ചേറുകുളം നീലംങ്ങോട് കൃഷ്ണനാ (47)ണ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ 31 വരെ റിമാന്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടിയ നാരായണന്, കൃഷ്ണദാസ് എന്നിവരും റിമാന്റില്‍ കഴിഞ്ഞുവരികയാണ്. ഈ കേസിലെ പ്രധാന പ്രതികളെന്ന് കരുതുന്ന രാജു, സജി എന്നിവര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: