കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദോഹയില്‍നിന്ന് കോഴിക്കോട് വഴി കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരായ നാലുപേരില്‍നിന്നും ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. മറ്റൊരു സംഭവത്തില്‍ ഷാര്‍ജയില്‍നിന്ന് എത്തിയ തിരുച്ചിറപ്പിള്ളി സ്വദേശി അബ്ദുറഹ്മാനില്‍ നിന്നാണ് 373 ഗ്രാം സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: