കൊല്ലം: ശ്രീനാരായണ കോളേജിലെ പൊളിറ്റിക്സ് വിഭാഗവും ആര്‍കേവ്സ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദ്വിദിന പുരാരേഖാ എക്സിബിഷന് ഇന്നു തുടക്കമാകും. ക്ലാസിക് ക്രോണിക്കിള്‍സ് എന്ന പ്രദര്‍ശനമേള ഇന്ന് രാവിലെ 10ന് ശ്രീനാരായണകോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ബി.മനോജ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രാഷ്ട്രമീമാംസവിഭാഗം മേധാവി ഡോ.പി.മായ സ്വാഗതവും അസി.പ്രൊഫസറും പ്രോഗ്രാം ജോയിന്റ് കോര്‍ഡിനേറ്ററുമായ മിന്നു.എസ് നന്ദിയും പറയും. അസോസിയേറ്റ് പ്രൊഫ.ഡോ.എം.ആര്.ബിദു അസി.പ്രൊഫസര്‍മാരായ രാഖി വിശ്വംഭരന്, നീതു ലക്ഷ്മി.യു, സുജ കരപ്പത്ത് തുടങ്ങിയവര്‍ സംസാരിക്കും. 1940 മുതല്‍ ഇന്നോളം ലോകത്ത് നടന്ന എല്ലാ പ്രധാന സംഭവങ്ങളും വിവിധ പത്രശേഖരങ്ങളുടെ പിന്‍ബലത്തോടെ ദൃശ്യവിരുന്ന് ഒരുക്കുന്നതാണ് പരിപാടി. പ്രദര്ശനസമാപനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് രണ്ടിന് കോളേജ് സെമിനാര്‍ ഹാളില്‍ കൊല്ലത്തിന്റെ സാമൂഹികരാഷ്ട്രീയ ചരിത്രം എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ കേരളാ പിന്നോക്കവിഭാഗ വികസന കോര്പ്പറേഷന് ചെയര്മാന് മോഹന്‍ശങ്കര്‍ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ബി.മനോജ് അധ്യക്ഷത വഹിക്കും. ചരിത്രകാരന് ചേരിയില്‍ സുകുമാരന്‍നായര്‍ വിഷയാവതരണം നടത്തും. കൊല്ലം എസ്എന്‍ കോളേജിലെ ചരിത്രവിഭാഗം മേധാവി പ്രൊഫ.പി.ആര്.ജയചന്ദ്രന്, രാഷ്ട്രമീമാംസ വിഭാഗം അസി.പ്രൊഫ.അഭിലാഷ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: