കൊച്ചി: പദ്ധതിക്ക് ജനകീയമായി ഫണ്ടു ശേഖരിച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനി. സെക്ടര്‍ക്യൂബ് എന്ന കമ്പനിയുടെ ആദ്യഉല്പന്നമായ മെയ്ഡ് (മെയ്ക് ഓള് ഇന്‍ക്രെഡിബിള്‍ ഡിഷസ്) എന്ന മൈക്രോവേവ് അവ്നാണ് കിക്സ്റ്റാര്‍ട്ടര്‍ എന്ന സൈറ്റിലൂടെ നടത്തിയ പ്രചാരണത്തില്‍ 19 ദിവസംകൊണ്ട് 90,000 അമേരിക്കന്‍ ഡോളര്‍ ശേഖരിച്ചത്.
മൂന്നുവര്‍ഷം മുമ്പാണ് ഒരു സംഘം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സെക്ടര്‍ക്യൂബ് സ്ഥാപിച്ചത്. ഒക്ടോബര്‍ 29നാണ് 35 ദിവസത്തെ ധനസമാഹരണ പ്രചാരണം തുടങ്ങിയത്.19 ദിവസംകൊണ്ട് 250 പേരില്‍ നിന്നായി 90,000 അമേരിക്കന്‍ ഡോളര്‍ ലഭിച്ചു. 1.5 ലക്ഷം ഡോളറാണ് ലക്ഷ്യം. അതില്‍ അരലക്ഷം ഡോളറും ആദ്യത്തെ ആറു ദിവസംകൊണ്ട് ലഭിച്ചു. ഡിസംബര്‍ മൂന്ന് ആകുമ്പോള്‍ ഇത് രണ്ടുലക്ഷം ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി സിഇഒ നിബു ഏലിയാസ് പറഞ്ഞു.
ഇന്റര്‍നെറ്റിലെ ‘റെസിപ്പി സ്റ്റോര്‍’ ഈ സ്മാര്‍ട്ട് അവ്നുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.പാചകക്കുറിപ്പുകള്‍ സ്റ്റോറില്‍ നിന്നു വായിച്ചെടുക്കുന്ന അവ്ന് പാചകത്തിന്റെ ഓരോഘട്ടവും പ്രദര്‍ശിപ്പിക്കുകയും സമയവും ചൂടും അതിനനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യും. ഫോണില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോക്താവിനെ വിഭവം തയ്യാറായിക്കഴിയുമ്പോള്‍ അക്കാര്യം അറിയിക്കും. സാധാരണ പോലെ ഉപയോഗിക്കാനുള്ള സംവിധാനവും ഈ അവ്നില്‍ ഉണ്ടാകും.
കൊച്ചി ടോക്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ബി ടെക് വിദ്യാര്‍ഥികളായ ശബരീഷ് പ്രകാശ്, നിബു ഏലിയാസ്, അനി എബ്രഹാം ജോയ്, അര്ജുന് എസ്, മിഥുന് സ്കറിയ, ബിനിയാസ് വി.എല്‍ എന്നിവര്‍ ചേര്‍ന്ന് 2011 ഒക്ടോബറിലാണ് സെക്ടര്‍ക്യൂബ് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: