കൊച്ചി: പരിസ്ഥിതി ലോല പ്രദേശ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഡിവിഷന് ബഞ്ച് തീര്‍പ്പുകല്‍പ്പിച്ചു. 2005 ലാണ് നിയമം ഉണ്ടാക്കിയത്. ആറ് ജില്ലകളിലെ 45,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുളള വിജ്ഞാപനത്തില്‍ കോടതി ഇടപെട്ടില്ല.
മാത്രമല്ല, സിവില്‍ കോടതിക്കും ഇത് തീര്‍പ്പാക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്ക് കസ്റ്റോഡിയന്‍ ഓഫ് വെസ്റ്റ് ഫോറസ്റ്റിനെ സമീപിക്കാമെന്നും മൂന്നുമാസത്തിനുള്ളില്‍ അപേക്ഷകളില്‍ തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി നല്കാന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍ക്ക് ട്രിബ്യൂണലിനേയും സമീപിക്കാം. ഇതില്‍ ആറുമാസത്തിനകം തീര്‍പ്പു കല്പ്പിക്കണമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: