പാലക്കാട്: നികുതി വെട്ടിച്ച് അതിര്‍ത്തികളിലൂടെ കോഴിക്കടത്ത് വ്യാപകം. തമിഴ്‌നാട്ടില്‍നിന്നാണ് ഇറച്ചിക്കോഴി ദിനംപ്രതി കേരളത്തിലത്തെുന്നത്. മുഖ്യമായും ഇരുചക്രവാഹനങ്ങളിലാണ് കോഴി കടത്ത്.അതിര്‍ത്തി പ്രദേശമായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ വാഹനങ്ങളില്‍ ഇറച്ചിക്കോഴികളെ സംഭരിച്ച് കച്ചവടക്കാര്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് പതിവാണ്. ഇതുമൂലം സര്‍ക്കാറിന് പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമുണ്ട്.നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി അതിര്‍ത്തി കടക്കുന്നത്.
ഒരു വാഹനത്തില്‍ 100 മുതല്‍ 150 കിലോ വരെ ഇറച്ചിക്കോഴിയുണ്ടാകും. കിലോക്ക് നികുതിയും സെസുമടക്കം സര്‍ക്കാറിന് 8.50 രൂപ ല’ിക്കേണ്ടതാണ്.പോലീസും വില്‍പനനികുതി വകുപ്പും മൃദുസമീപനം കൈക്കൊള്ളുന്നതായി ആരോപണമുണ്ട്.
പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പോലീസ് വില്‍പനനികുതി വകുപ്പിന് കൈമാറുകയാണ് ചെയ്യുന്നത്. ഇവര്‍ വാഹനത്തിലുള്ള കോഴികളുടെ തൂക്കം കണക്കാക്കി പിഴ ഈടാക്കി വാഹനമടക്കം വിട്ടു നല്‍കുന്നു.ചിറ്റൂര്‍ മേഖലയില്‍ മാത്രം കോഴിക്കടത്തിന് സന്നദ്ധരായ നൂറുകണക്കിന് യുവാക്കളുണ്ട്. ഇതിനിടെ ചെക്ക്‌പോസ്റ്റിന് മുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൂടെയാണ് ഇറച്ചിക്കോഴി കടത്ത് സജീവമായിട്ടുണ്ട്.ഇതിലൂടെ നികുതിയിനത്തില്‍ പ്രതിദിനം 30 ലക്ഷം രൂപയിലധികമാണ് സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം.
വില്‍പന നികുതി, പോലീസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഈ അനധികൃതകടത്തെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കോഴികടത്തുന്നത് നടുപ്പുണ്ണി ചെക്ക്‌പോസ്റ്റിലൂടെ മാത്രമേ കഴിയൂ എന്നിരിക്കേ പൊള്ളാച്ചിയില്‍ നിന്ന് കോഴി കയറ്റി വരുന്ന വാഹനങ്ങള്‍ ഗോപാലപുരം മണ്ണൂരിലുള്ള തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് അധികൃതരെ സ്വാധീനിച്ച് കടന്നതിനു ശേഷം ഗോപാലപുരം സംസ്ഥാന ചെക്ക്‌പോസ്റ്റ് എത്തുന്നതിന് 200 മീറ്റര്‍ മുന്നിലൂടെയുള്ള വഴിയിലൂടെ കടന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ സഞ്ചരിച്ച് ചെക്ക്‌പോസ്റ്റിന് മറുവശത്ത് എത്തും. പിന്നീട് അഞ്ചാംമൈലിലെത്തി ഊടുവഴിയിലൂടെ നാലാംമൈലില്‍ എത്തി ചിറ്റൂര്‍, കബ്ലിചുങ്കം വഴി കടക്കുകയാണ് പതിവ്. ഇതിനായി പുലര്‍ച്ചെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഗോപാലപുരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടി ദിനംപ്രതി 20ലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. ഒരു വാഹനം കടത്തിവിടാന്‍ 2000 രൂപ ഉടമ ഈടാക്കുന്നുമുണ്ട്. കൂടാതെ വാഹനങ്ങളെ ചെക്ക്‌പോസ്റ്റ് കടത്തിവിടാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: