കൊച്ചി: നൂതന സാങ്കേതികവിദ്യയായ ഇക്കോടെക് ഉപയോഗിച്ച് നിര്‍മിച്ച ഫാന്‍ ഓറിയന്റ് ഇലക്ട്രിക് വിപണിയിലിറക്കി.
ബിഎല്‍ഡിസി (ബ്രഷ്ലസ് ഡയറക്ട് കറന്റ് മോട്ടോര്‍) പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഇക്കോടെക് ഫാനുകള്‍ 50 ശതമാനം വൈദ്യുതി ലാഭിക്കാന്‍ ശേഷിയുള്ളവയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. സുസ്ഥിരമായ സ്പീഡ്, കുറഞ്ഞ വോള്‍ട്ടേജില്‍ പോലും ശബ്ദരഹിത പ്രവര്‍ത്തനം എന്നിവയാണ് മറ്റു പ്രത്യേകതകളെന്ന് ഓറിയന്റ് ഫാന്‍ ബിസിനസ് തലവന്‍ അനിന്ദ്യ ദാസ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: