തുറവൂര്‍: 11-ാമത് ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ മാവേലിക്കര സങ്കുലിന് കിരീടം. 1185 പോയിന്റോടെയാണ് മാവേലിക്കര സങ്കുല്‍ ജേതാക്കളായത്. 742 പോയിന്റോടെ ചേര്‍ത്തല രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാമേളയില്‍ 308 പോയിന്റോടെ മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠവും, 212 പോയിന്റോടെ കുട്ടംപേരൂര്‍ ശ്രീകാര്‍ത്യായനി വിദ്യാ മന്ദിറും മുന്നിലെത്തി. യുപി വിഭാഗത്തില്‍ 205 പോയിന്റ് നേടി മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം ഒന്നാം സ്ഥാനത്തും, മങ്കൊമ്പ് ശ്രീശങ്കര വിദ്യാപീഠം 123 പോയിന്റോടെ രണ്ടാം സ്ഥാനത്തും എത്തി. എല്‍പി വിഭാഗത്തില്‍ 122 പോയിന്റോടെ തുറവൂര്‍ സരസ്വതി വിദ്യാ മന്ദിര്‍ ആണ് മുന്നില്‍. മാവേലിക്കര വിദ്യാധിരാജാ വിദ്യാ പീഠത്തിനാണ് രണ്ടാം സ്ഥാനം.
ഏകാംഗഅഭിനയവേദിയിലും നാടകമത്സരത്തിലുമൊക്കെ നിറഞ്ഞുനിന്നത് ആനുകാലിക വിഷയങ്ങളായിരുന്നു. അമ്മയെ ഉപേക്ഷിക്കുന്ന മക്കളും, വഴിയരികില്‍ അപകടത്തില്‍പെട്ട വരെ തിരിഞ്ഞുനോക്കാതെ പോകുന്ന മലയാളിയുടെ പൊതുസ്വഭാവവുമെല്ലാം വേദികളില്‍ പുനര്‍ജനിച്ചു. മോഹിനിയാട്ട വേദിയില്‍ ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടിന്റെ ദൃശ്യാവിഷ്ക്കാരം ആസ്വാദകര്‍ക്ക് വേറിട്ടൊരനുഭവമായി.
യോഗ്ചാപ് മത്സരങ്ങളായിരുന്നു കലോത്സവവേദിയിലെ മറ്റൊരു ആകര്‍ഷണീയ ഇനം. ഒഡീസി നൃത്തവും വ്യായാമ മുറകളും സമന്വയിപ്പിച്ച് ദേശഭക്തി ഗാനത്തിന്റെ താളത്തില്‍ അവതരിപ്പിക്കുന്ന ഈ നൃത്തരൂപം വിദ്യാനികേതന്‍ കലോത്സവത്തിലെ മികച്ച അനുഭവമായി. സൈനികരുടെ മാനസിവും ശാരീരികവുമായ ദൃഢതയ്ക്കായി പരിശീലിപ്പിക്കുന്ന ഒരിനമാണ് യോഗ്ചാപ്.
ലസ്യം എന്ന ഉപകരണത്തിന്റെ അകമ്പടിയോടെ ദ്വിതാളം, ചതുഷ്താളം, അഷ്ടതാളം എന്നിങ്ങനെ മൂന്ന് താളക്രമത്തിലാണ് ഇതവതരിപ്പിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കലോത്സവങ്ങളില്‍ ലസ്യം എന്ന പേരില്‍ ഇത് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് തൃക്കുന്നപ്പുഴ വേദവ്യാസ വിദ്യാപീഠം ആതിഥേയത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: