ചാവക്കാട്:പതിനാലുകാരിയായ ദളിത് ബാലികയെ പീഢിപ്പിച്ച കേസില്‍ മുസ്ലീം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തെക്കരകത്ത് അബ്ദുള്കരീമിനെതിരായ കേസ് അട്ടിമറിക്കനായി പൊലിസിനെ ആക്രമിച്ച കേസ്സില്‍ ലീഗ് ജില്ല പ്രസിഡന്റ് അടക്കം കണ്ടാലറിയുന്ന നൂറ്റമ്പത് പേര്‍ക്കെതിരെ കേസ്.
പൊലിസിനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി കേസ് ദുര്‍ബലപ്പെടുത്താനായി മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും തുടര്‍ന്ന് ജീപ്പിലായിരിക്കുകയായിരുന്ന പൊലിസുകാരെ ആക്രമിക്കുകയും ചെയ്തത്. ആക്രമണം നടന്നത് വിഷയത്തില്‍ തലയൂരാനാകത്ത അവസ്ഥയിലേക്ക് ലീഗിനെ എത്തിക്കുകയും ചെയ്തിരിക്കുകയാണ്.ലീഗിന്റെ നിയോജകമണ്ഡലം നേതാവ് ആനാംങ്കടവത്ത് അബ്ദുള്‍കരിം എന്നിവരടക്കം നൂറ്റമ്പത് പേര്‍ക്കെതിരെയാണ് കലാപശ്രമത്തിനും പൊലിസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി,
ആക്രമിച്ചു എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മുസ്ലീം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റും ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ കാവേരി ലോഡ്ജ് ഉടമയുമായ അബ്ദുള്‍കരീം സ്വന്തംവീട്ടില്‍ 19 ദിവസങ്ങളായി ജോലിക്ക് നിന്നിരുന്ന പാലക്കാട് ജില്ലക്കാരിയായ പതിനാലുകാരിയെ ലൈഗീകമായി ചൂഷണം ചെയ്തതെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: