ഗുരുവായൂര്‍: ഭൂരിപക്ഷ സമുദായത്തെ അടിച്ചമര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ഗുരുവായൂരില്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂനിയന്‍ സംഘടിപ്പിച്ച നായര്‍ മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷത്തെ സമുദായത്തെ തകര്‍ക്കുന്ന വിധത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴടങ്ങിയ അവസ്ഥയാണ്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പുറത്തിറങ്ങുന്ന ഉത്തരവുകളും സര്‍ക്കുലറുകളുമെല്ലാം മുന്നാക്ക സമുദായത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്.
‘സെറ്റ്’ യോഗ്യതപരീക്ഷയിലും വിവേചനപരമായ നിലപാടാണ് വിദ്യാഭ്യാസ വകപ്പില്‍ നിന്നും ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്ന് സമുദായത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് യൂനിയന്‍ പ്രസിഡന്റ് വി.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹരികുമാര്‍ കോയിക്കല്‍, ഡോ.കെ.എസ്.പിള്ള, അഡ്വ.ഡി.ശങ്കരന്‍കുട്ടി, അഡ്വ.പി.ഹൃഷികേശ്, സി.രാജശേഖരന്‍, അഡ്വ.എ.സുരേശന്‍, അഡ്വ.സി.രാജഗോപാല്‍, പ്രഫ.എന്‍.രാജശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: