ചേര്‍ത്തല: റവന്യൂ ജില്ലാ സ്ക്കൂള് കായികമേള ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. പി. തിലോത്തമന് എംഎല്‍എ പതാക ഉയര്‍ത്തിയതോടെയാണ് രണ്ടുനാള്‍ നീണ്ടു നില്ക്കുന്ന കായിക മേളക്ക് തുടക്കമായത്. തുറവൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, വെളിയനാട്, മങ്കൊമ്പ്, തലവടി എന്നി 11 ജില്ലയില്‍ നിന്നുള്ള 2000 ഓളം വിദൃാര്ത്ഥികളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ജിമ്മി കെ. ജോസ് സ്വഗതം പറഞ്ഞു. ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് വൈസ് ചെയര്മാന് സുധര്‍മിണി തമ്പാന്, ഗ്രമപഞ്ചായത്ത് അംഗം ടി.എസ്. രഘുവരന്, ചേര്‍ത്തല എഇഒ: എം.വി. സുഭാഷ്, ഡി. ബാബു, കെ.എസ്. പ്രദീപന്, എന്‍.പി. രാംദാസ് എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച 52 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഇന്ന് വൈകിട്ട് നാലരയോടെ കായികമേള സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.എസ്. ജഗദമ്മ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. ജി. രാജേശ്വരി സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: