കൊഴിഞ്ഞാമ്പാറ: സിപിഎമ്മും യുഡിഎഫും തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ടൈറ്റാനിയം, സോളാര്‍ തുടങ്ങി ബാര്‍കോഴവരെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതികളിലെല്ലാം യുഡിഎഫുമായി കോംപ്രമൈസ് ചെയ്യുന്ന എല്‍ഡിഎഫിനെയാണ് കേരളം കണ്ടത്. സിപിഎം എന്നത് കോംപ്രമൈസ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് മാറിയിരിക്കുകയാണ്. ചിറ്റൂര്‍ നിയോജകമണ്ഡലം കമ്മറ്റി കോഴിപ്പാറയില്‍ സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .
കോഴിപ്പാറയില്‍ ബിജെപിയില്‍ ചേര്‍ന്നവരെ അക്രമിച്ച സിപിഎം നടപടി വിനാശകാലത്തെ വിപരീത ബുദ്ധിയാണ്. സിപിഎം അക്രമത്തെ ബിജെപി ജനാധിപത്യരീതിയില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് എം.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, സെക്രട്ടറി എ.കെ.ഓമക്കുട്ടന്‍, യുവമോര്‍ച്ച സംസ്ഥാന സമിതിഅംഗം എ.കെ.മോഹന്‍ദാസ്, കെ.ശ്രീകുമാര്‍, സതീഷ്, ജി.കെ.കുമരേഷ്, എസ്.ജ്ഞാനകുമാര്‍, ആര്.ജഗദീഷ്, ധര്‍മ്മരാജ്, ആരോഗ്യരാജ്, പ്രഭാകരന് പ്രസംഗിച്ചു.
പട്ടാമ്പി: വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കാന് കൊപ്പം ടൗണില്‍ നടന്ന ജനമുന്നേറ്റ സദസ് ബിജെപി കോഴിക്കോട് മേഖലാ ജന.സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. കൊപ്പം പഞ്ചായത്ത് ബിജെപി ്രപസിഡണ്ട് രാജരാജന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കെ.എം.ഹരിദാസ്, മണ്ഡലം പ്രസിഡണ്ട് എം.പി. മുരളീധരന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസി. ആലി ഹാജി, സുരേന്ദ്രന്, വേലായുധന്, ഉമേഷ്, ഭാസ്കരന്, സുനില്‍കുമാര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: